സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നാണ് നടി വിന്‍സിയുടെ കുടുംബം. നിയമനടപടികളിലേക്ക് കടക്കാന്‍ താല്പര്യമില്ലെന്നും കുടുംബം അറിയിച്ചു. വിന്‍സിയുടെ അച്ഛനാണ് ഇക്കാര്യം എക്‌സൈസിനെ അറിയിച്ചത്. നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിന്‍സിയില്‍ നിന്നും മൊഴിയെടുക്കാന്‍ എക്‌സൈസ് വിന്‍സിയുടെ കുടുംബത്തിന്റെ അനുമതി തേടിയിരുന്നു. ഇതിലാണ് കുടുംബം നിലപാട് വ്യക്തമാക്കിയത്.
അതേസമയം പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയില്‍ നിന്നും ഇറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടിലാണെന്നാണ് സൂചന. ഷൈനിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുമ്പോള്‍ നടന്‍ തമിഴ്‌നാട്ടിലാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.
അതേസമയം ഷൈന്‍ പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.
കേസില്‍ പ്രതിയല്ലാത്തതിനാല്‍ തന്നെ നടന്‍ മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. അതേസമയം ഷൈനെ രക്ഷപ്പെടാന്‍ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ ഷൈന്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് സൂചന.