നൃത്തവും, സംഗീതവും, മിമിക്‌സും, മാജിക്കുമായി മലയാളക്കരയിലെ പ്രശസ്തരായ സിനിമ-ടെലിവിഷന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ജെബി ഗ്രൂപ്പും, ഹേവാര്‍ഡ്സ് ഹീത്ത് മിസ്മാ മലയാളീ അസോസിയേഷനും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന സൂപ്പര്‍ സ്റ്റേജ്‌ഷോ ഇതാ ഹേവാര്‍ഡ്സ് ഹീത്തിന്റെ മണ്ണിനെ ആഘോഷഭരിതമാക്കുവാന്‍ എത്തുന്നു.
ചടുലനൃത്തച്ചുവടുകളുമാ യി സിനിമ-സീരിയല്‍ താരം അനു ജോസഫ് നയിക്കുന്ന ഈ ആഘോഷരാവ് 2025 ഇന്ന് കൃത്യം 5 .30 പിഎം മുതല്‍ 9 .15 പിഎം വരെ കുക്ക്ഫീല്‍ഡ് വാര്‍ഡന്‍ പാര്‍ക്ക് സ്‌കൂളില്‍ അരങ്ങേറുമ്പോള്‍ ഒപ്പം സ്വതസിദ്ധമായ ശബ്ദമികവിനാല്‍ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണും, പ്രിയ ഗായിക ഹൃതികയും മലയാളികള്‍ വീണ്ടും കേള്‍ക്കാനാഗ്രഹിക്കുന്ന ഇമ്പമേറിയ അടിപൊളി ഗാനങ്ങളുമായി നിങ്ങളുടെ മുന്നിലേക്കെത്തുന്നു. ഇന്റര്‍നാഷണല്‍-നാഷണല്‍- സ്റ്റേറ്റ് അവാര്‍ഡ് ജേതാവ് മജീഷ്യന്‍ മുഹമ്മദ് ഷാനു ആരെയും അതിശയിപ്പിക്കുന്ന മാജിക്കുമായി നിങ്ങളെ വിസ്മയപ്പെടുത്തുമ്പോള്‍ സ്റ്റേജില്‍ കൈവിരല്‍തുമ്പിലെ വേഗതയുമായി കീബോര്‍ഡില്‍ മാന്ത്രികസംഗീതമുതിര്‍ക്കുന്ന സുമേഷ് കൂട്ടിക്കല്‍ സിരകളില്‍ ആവേശമുണര്‍ത്തുന്ന ലൈവ് കീബോര്‍ഡ് പെര്‍ഫോമന്‍സിലൂടെ ഹേവാര്‍ഡ്സ് ഹീത്തിനെ പ്രകമ്പനം കൊള്ളിക്കുവാനെത്തുന്നു. അനുകരണകലയുടെ പുത്തന്‍ ഭാവവുമായി അബി ചാത്തന്നൂരിന്റെ വണ്‍ മാന്‍ ഷോ കോമഡിയും, കൂടാതെ ബിഗ് ബോസ്സ് താരം റോക്കി ഭായിയും നിങ്ങള്‍ക്കൊപ്പം ഈ ആഘോഷരാവിലണിചേരുന്നു. ആദ്യാവസാനം അടിപൊളി കലാപരിപാടികളുമായി കേരളത്തിലെ മികച്ച കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഈ സൂപ്പര്‍ ഷോ കാണുന്നതിനൊപ്പം കിച്ചൂസ് കിച്ചന്റെ ഫുഡ് കൗണ്ടറില്‍ നിന്നും മിതമായ നിരക്കില്‍ രുചിയേറിയ ഭക്ഷണവും ലഭിക്കുന്നതാണ് .
മിസ്മാ പ്രസിഡന്റ് സദാനന്ദന്‍ ദിവാകരന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി സീജ വിശ്വനാഥ് , വൈസ് പ്രസിഡന്റ് ഗംഗാ പ്രസാദ് , മുന്‍ സെക്രട്ടറി ജോസഫ് തോമസ് , ട്രഷറര്‍ ജോയ് എബ്രഹാം , എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അരുണ്‍ മാത്യു , ബാബു മാത്യു , ഫിലിപ്പ് കെ ജോയ് , ഉണ്ണി കൊച്ചുപുര , സജില്‍ വേണുഗോപാല്‍ , അരുണ്‍ പീറ്റര്‍ , ജിജോ അരയത്ത് , ജാന്‍സി ജോയ് , നോബിള്‍ വര്ഗീസ് , സിബിന്‍ പോത്തന്‍ മേരി, മിസ്മാ അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ സന്തോഷ് ജോസ് , വിശ്വനാഥ് കളരിക്കല്‍ , ഹനീഷ് ഹിലാരി ഓഡിറ്റര്‍ സാം മാത്യു എന്നിവരുടെ സാനീധ്യത്തില്‍ ആഘോഷ രാവ് ഔദ്യഗികമായി ഉദ്ഘാടനം ചെയ്യപ്പെടും , തുടര്‍ന്ന് ഹേവാര്‍ഡ്സ് ഹീത്തിലെ അനുഗ്രഹീത കലാകാരി രമ്യാ അരുണ്‍കൃഷ്ണന്റെ ഡാന്‍സും തുടര്‍ന്ന് മെഗാ ഷോയും അരങ്ങേറുന്നതാണ് .
പ്രസ്തുത വേദിയില്‍ വച്ച് മിസ്മയുടെ 120 ഓളം കുടുംബങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട് ജൂണ്‍ 29 തിയതി നടക്കുവാന്‍ പോകുന്ന മിസ്മാ കായികമേള 2025 ന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ സീരിയല്‍ താരം അനു ജോസഫും , പ്ലേ ബാക്ക് സിംഗര്‍ ജോബി ജോണും സംയുക്തമായി നിര്‍വഹിക്കും . കലാ പരിപാടികള്‍ക്ക് സീജ വിശ്വനാഥ് സ്വാഗതവും ജിജോ അരയത്ത് നന്ദിയും പ്രകാശിപ്പിക്കും . ദേശീയ ഗാനത്തോടെ ആഘോഷ രാവ് അവസാനിക്കും . യു കെ യില്‍ വര്‍ഷങ്ങളായി സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ജോബി മാളിയേക്കലിന്റെയും , ബിജോയ് വര്ഗീസിന്റെയും നേതുത്വത്തിലാണ് ആരവം ഹേവാര്‍ഡ്സ് ഹീത്തില്‍ എത്തുന്നത് . ഇനിയും ആര്‍ക്കെങ്കിലും ടിക്കറ്റുകള്‍ ആവശ്യമുണ്ടെങ്കില്‍ ദയവായി ഭാരവാഹികളെ ബന്ധപ്പെടുക , ഹേവാര്‍ഡ്സ് ഹീത്തിന് പുറമെ സസെക്‌സില്‍ നിന്നും , കെന്റില്‍ നിന്നും , ലണ്ടനില്‍ നിന്നുമായി നിരവധി ആളുകള്‍ ഹേവാര്‍ഡ്സ് ഹീത്തിലെത്തുമ്പോള്‍ മലയാളികളുടെ ഒരു വലിയ സംഗമ വേദിയായി മാറും ഈ ആഘോഷ രാവ്
കൂടുതല്‍ വിവരങ്ങള്‍ക്ക് -സദാനന്ദന്‍ ദിവാകരന്‍ -07723020990 , സീജ വിശ്വനാഥ് -07721152214
ഗംഗാ പ്രസാദ് -07466396725, ജോയ് എബ്രഹാം -07939161323
വാര്‍ത്തകള്‍ അയച്ചത് - ജിജോ അരയത്ത്