യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 21നു ലിവര്‍പൂളില്‍ നടക്കും. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷന്‍ ആയ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 21 തീയതി ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തുവാന്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റി തീരുമാനിച്ചു.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഉള്‍പ്പെടുത്തി യുക്മ നടത്തുന്ന കായിക മത്സരങ്ങള്‍ യു കെ യിലെ മലയാളി സമൂഹത്തില്‍ കായിക പ്രേമികളെ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ഏക്കാലത്തെയും ഏറ്റവും വലിയ കായികമാമാങ്കമായി മാറിയിട്ടുണ്ട്. കൂടാതെ യുക്മ കായികമേള മലയാളി സമൂഹത്തില്‍ കായികവിനോദങ്ങള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കാനും, അതിനെ പ്രോഹത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി മാറിക്കഴിഞ്ഞു.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള രെജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള ലിങ്ക്, നോര്‍ത്ത് വെസ്റ്റിലെ യുക്മയുമായി ബന്ധപ്പെട്ടിട്ടുള്ള അംഗ അസോസിയേഷനുകള്‍ക്ക് വരും ദിവസങ്ങളില്‍ ലഭിക്കുന്നതായിരിക്കും. വിവിധങ്ങളായ കായികമത്സരങ്ങള്‍ വ്യത്യസ്ത വയസുതിരിച്ചുള്ള വിഭാഗങ്ങളില്‍ ആണ് നടത്തുന്നത്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളില്‍ വരും ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്.
നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് ജൂണ്‍ 28 തീയതി യുക്മ ദേശീയകായികമേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള നോര്‍ത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനിലെ കായിക താരങ്ങള്‍ അവരുടെ അസ്സോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടണ്ടേതാണെന്ന് നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വര്‍ഗീസ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനോയി മാത്യു എന്നിവര്‍ അറിയിച്ചു.
കായികമേള നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം:-
Litherland Sports Park, Boundary Rd,
Litherland, Liverpool,
L21 7LA.
അനില്‍ ഹരി
(പി ആര്‍ ഒ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍)