CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 57 Seconds Ago
Breaking Now

'എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം, അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ'; കെ ബി ഗണേഷ് കുമാര്‍

ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടര്‍ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതര പിഴവുകള്‍ തുടര്‍ന്ന് യുവതിക്ക് വിരലുകള്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ നടത്തിയതെന്നും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ എന്നും മന്ത്രി ചോദിച്ചു.

ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടര്‍ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങള്‍ കണക്കിലെടുക്കണമായിരുന്നു. ഇത്തരം ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റിയത്. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയില്‍ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്.

പ്രസവത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍, പരസ്യം കണ്ടാണ് നീതു കോസ്മറ്റിക് ആശുപത്രിയുമായി ബന്ധപ്പെടുന്നത്. 5 ലക്ഷം രൂപയായിരുന്നു ശസ്ത്രക്രിയക്കായി നീതുവില്‍നിന്ന് ആശുപത്രി ആവശ്യപ്പെട്ടത്. ആദ്യം യുവതി പിന്‍മാറിയെങ്കിലും മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് പിന്നീട് ആശുപത്രിയില്‍ നിന്നും നീതുവിനെ ബന്ധപ്പെടുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.