ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ നടി ആര്യയും ഡിജെ സിബിനും വിവാഹിതരാവുന്നു. സിബിനൊപ്പമുളള ഫോട്ടോയും കുറിപ്പും പങ്കുവച്ചാണ് വിവാഹം നിശ്ചയിച്ച വിവരം ആര്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏറെ സന്തോഷത്തോടെ സിബിനുമായി വിവാഹം നിശ്ചയിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആര്യയുടെ കുറിപ്പ് തുടങ്ങുന്നത്. അടുത്ത സുഹൃത്തുകളില്‍ നിന്ന് ജീവിത പങ്കാളികളിലേക്ക് എന്നും തന്റെ പോസ്റ്റില്‍ ആര്യ പരാമര്‍ശിച്ചു.
'ഉറ്റസുഹൃത്തുക്കളില്‍ നിന്ന് ജീവിതപങ്കാളികളിലേക്ക്. ലളിതമായ ഒരു ചോദ്യത്തിലൂടെയും എന്റെ ഇതുവരെയുളള ജീവിതത്തില്‍ എടുത്തിട്ടുളളതില്‍ വച്ച് എറ്റവും വേഗത്തിലുളള തീരുമാനം. ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. എന്റെ ജീവിതത്തില്‍ പ്ലാനിങ് ചെയ്യാത്ത എറ്റവും നല്ല കാര്യമാണിതെന്ന് നിസംശം പറയാം, ആര്യ കുറിച്ചു. പോസ്റ്റിന് പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്.
സിബിനും ആര്യക്കൊപ്പമുളള ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് മ്യൂസിക്ക്, ബിഗ് ബോസ് മലയാളം തുടങ്ങിയ ഷോകളിലൂടെയാണ് ഇരുവരെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് സീസണ്‍ രണ്ടാം പതിപ്പില്‍ മത്സരാര്‍ഥിയായിരുന്നു ആര്യ. സിബിന്‍ ബിഗ് ബോസ് ആറാം സീസണിലും പങ്കെടുത്തു. ബഡായി ബംഗ്ലാവ് ഷോയിലൂടെയും ആര്യ പ്രിയങ്കരിയാണ്.