മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഇന്ന് 65-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേരുന്ന ഈ വേളയില്‍ ഏവരും കാത്തിരിക്കുന്ന ആശംസ ഏതുയിരിക്കുകയാണ്. തന്റെ പ്രിയ സുഹൃത്തിന്, സഹപ്രവര്‍ത്തകന് പിറന്നാള്‍ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി.
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശാംസകള്‍ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍', 'ഏറ്റവും വില കൂടിയ ആശംസ' എന്നിങ്ങനെ പോകുന്നു മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. എല്ലാ വര്‍ഷവും മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ ശ്രദ്ധ നേടാറുണ്ട്.