കൊച്ചു മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ കാര്‍ത്ത്യായനിയാണ് മരിച്ചത്. കൊച്ചു മകന്റെ ഭീകര മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു കാര്‍ത്യായനി. കാര്‍ത്യായനിയുടെ ചെറുമകന്‍ റിജുവാണ് മുത്തശ്ശിയെ മര്‍ദ്ദിച്ചത്. റിജുവിനെ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുത്തശ്ശി മരിച്ചതിന് പിന്നാലെയാണ് റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോം നേഴ്‌സ് അമ്മിണി രാമചന്ദ്രന്റെ പരാതിയിലാണ് പയ്യന്നുര്‍ പോലീസ് റിജുവിനെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ മെയ് 11നാണ് മുത്തശ്ശിക്ക് നേരെ റിജു ഭീകരമായ മര്‍ദ്ദനം നടത്തിയത്. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ?കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.