ബ്രിസ്റ്റോള്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ ബ്രിസ്റ്റോളില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. സനു സാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം ഉമ്മന്‍ ചാണ്ടിയുടെ സഹപാഠിയും റിട്ടയര്‍ഡ് റവന്യൂ ഉദ്യോഗസ്ഥനുമായ സി.ടി എബ്രഹാം ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ലിജോ ജോഷ്വ, ടിജോ തോമസ്, ആശ അലക്‌സ്, സാറ പ്രീതി തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണ യോഗത്തില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത് അനുസ്മരണ സന്ദേശം നല്‍കി.