CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 6 Minutes 6 Seconds Ago
Breaking Now

ഇന്‍ഫിനിറ്റി ഷയര്‍ഹാംപ്ടണ്‍ ടി 10 ടൂര്‍ണമെന്റ് ; വിജയം സ്വന്തമാക്കി ഗള്ളി ക്രിക്കറ്റേഴ്‌സ് ; ലെസ്റ്റര്‍ ഐക്കണ്‍സ് റണ്ണറപ്പായി ; ജിയോ ജോസഫ് മാന്‍ ഓഫ് ദി മാച്ച്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മഴയെ വെല്ലുന്ന ആവേശമായിരുന്നു.

ആവേശം നിറഞ്ഞ മത്സരം , ബ്രിസ്റ്റോള്‍ ഷയര്‍ഹാംപ്ടണില്‍ ടി 10 ടൂര്‍ണമെന്റില്‍ ഗള്ളി ക്രിക്കറ്റേഴ്‌സ് വിജയം നേടി. ലെസ്റ്റര്‍ ഐക്കണ്‍ റണ്ണറപ്പായി.

കളിയിലെ മികച്ച താരമായി ജിയോ ജോസഫ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മഴയെ വെല്ലുന്ന ആവേശമായിരുന്നു. കളി മാറ്റിവയ്‌ക്കേണ്ടിവരുമോ എന്ന സംശയത്തിലായിരുന്നു കാലാവസ്ഥ. എന്നാല്‍ എല്ലാം അനുകൂലമായി വന്നതോടെ ആവേശകരമായ മത്സരം നടന്നതു. 1001 പൗണ്ടാണ് ഒന്നാം സമ്മാനം. റണ്ണര്‍ അപ്പിന് 501 പൗണ്ടാണ് സമ്മാനം. 

മികച്ച മത്സരത്തിനൊപ്പം ഫുഡ് ഫെസ്റ്റിവലും ഒരുക്കിയിരുന്നു. 

കവന്‍ട്രി റെഡ്‌സ്, ബ്രിസ്റ്റോള്‍ ന്യൂ ഇലവന്‍സ്, ബ്രിസ്റ്റോള്‍ ഏസസ്,  ഗള്ളി ക്രിക്കറ്റേഴ്‌സ് ഓക്‌സ്‌ഫോര്‍ഡ്, ബ്രിസ്റ്റോള്‍ മലയാളീസ്, ലെസ്റ്റര്‍ ഐക്കണ്‍സ്, ബ്രിസ്റ്റോള്‍ കൊമ്പന്‍സ് , ടിഐസിസി ദി ഫാല്‍ക്കണ്‍സ് എന്നീ ടീമുകളാണ് മത്സരിച്ചത്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ്ങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്  ടൂര്‍ണമെന്റിന്റെ പ്രമുഖ സ്‌പോണ്‍സറായിരുന്നു.ലെജന്റ് സോളിസിറ്റേഴ്‌സും സ്‌പോണ്‍സര്‍ ചെയ്യുന്ന ടൂര്‍ണമെന്റില്‍ ദി ടിഫിന്‍ ബോക്‌സ്, റിവ്യൂ ബീ, ഒറ്റക്കൊമ്പന്‍, കെയര്‍ ക്രൂ ഗ്ലോബല്‍ ഫുഡ്‌സ്, എ വണ്‍ ഫര്‍ണീച്ചര്‍, കാരീ എന്നിവര്‍ സഹ സ്‌പോണ്‍സര്‍മാരായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.