CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 38 Minutes 45 Seconds Ago
Breaking Now

ഓര്‍മ്മ ഇന്റ്റര്‍നാഷ്ണല്‍ 'അമേരിക്ക 250' ന് തുടക്കം: കോണ്‍ഗ്രസ്സ്മാനും പൗരപ്രതിനിധികളും ഭദ്രദീപം കൊളുത്തി

ഫിലഡല്‍ഫിയ: ഓര്‍മ്മ (ഓവര്‍സീസ് റസിഡന്റ്റ് മലയാളീസ് അസോസിയേഷന്‍) ഇന്റ്റര്‍നാഷ്ണലിന്റെ കീഴില്‍, 'അമേരിക്ക 250' വാര്‍ഷികാഘോഷങ്ങള്‍ക്കുവേണ്ടി  രൂപംകൊണ്ട സെലിബ്രേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, ശനിയാഴ്ച ജൂലൈ 19 ആം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്നു. ഫിലാഡല്‍ഫിയായിലും അയല്‍സംസ്ഥാനങ്ങളില്‍നിന്നുമുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ശോഭിക്കുന്ന മലയാളി വ്യക്തിത്വങ്ങള്‍, അവരുടെ സാന്നിധ്യവും സന്ദേശവും കൊണ്ട് ഈ ഉദ്ഘാടന  ചടങ്ങിനെ മോടി പിടിപ്പിച്ചു.

കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ ഫിറ്റ്‌സ്പാട്രിക്, പെന്‍സില്‍വേനിയാ സ്റ്റേറ്റ് സെനറ്റര്‍ ജോ പിക്കോസ്സി, ഏഷ്യാനെറ്റ് നോര്‍ത്ത് അമേരിക്കാ ഹെഡ് ഡോ. കൃഷ്ണകിഷോര്‍, ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റേണി ജോവിന്‍ജോസ്, ആത്മീയ ആചാര്യന്‍ ഫാ. എം കെ കുര്യാക്കോസ്, സാഹിത്യകാരന്‍ പ്രൊഫ. കോശി തലയ്ക്കല്‍, ഇന്ത്യാ പ്രെസ്സ് ക്ലബ്ബ് മുന്‍ നാഷണല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, മുന്‍ ഫൊക്കാനാ സെക്രട്ടറിയും മുന്‍ ഫോമാ പ്രസിഡന്റുമായ ജോര്‍ജ് മാത്യൂ സി പി എ, ന്യൂ അമേരിക്കന്‍സ് ആന്റ് എത്‌നിക് കോര്‍ഡിനേറ്റിങ്ങ് കൗണ്‍സില്‍ ചെയര്‍ ഡോ. ഉമര്‍ ഫാറൂക്, മുന്‍ സിറ്റികൗണ്‍സില്‍മാന്‍ അറ്റേണി ഡേവിഡ് ഓ, ഓര്‍മ്മ ഇന്റര്‍നാഷണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ്ആറ്റുപുറം, പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ എന്നിവര്‍ സംയുക്തമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു..

അമേരിക്ക 250 സെലിബ്രേഷന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ജോര്‍ജ് നടവയല്‍, ഓര്‍മ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ഏബ്രാഹം, ടാലന്റ് പ്രൊമോഷന്‍ ഫോറം ചെയര്‍ ജോസ് തോമസ്, പി ആര്‍ ഓ മെര്‍ളിന്‍ മേരി അഗസ്റ്റിന്‍, അമേരിക്ക റീജിയണ്‍ വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ഷൈലാ രാജന്‍, ഫിലഡല്‍ഫിയ പോലീസ് സര്‍ജന്റ്റ് ബ്ലെസ്സണ്‍ മാത്യു, അനീഷ് ജെയിംസ്, വിഷ്വല്‍ മീഡിയാ ചെയര്‍ അരുണ്‍ കോവാട്ട്, ചാപ്റ്റര്‍ സെക്രട്ടറി ലീതു ജിതിന്‍, ചാപ്റ്റര്‍ ട്രഷറാര്‍ മറിയാമ്മ ജോര്‍ജ്, ആലീസ് ജോസ് ആറ്റുപുറം, സെബിന്‍ സ്റ്റീഫന്‍, എന്നീ ഭാരവാഹികള്‍ ഏകോപനം നിര്‍വഹിച്ചു.

സ്വാതന്ത്ര്യ ലബ്ധിയുടെ  250 ആം  വര്‍ഷത്തിലേക്ക് അമേരിക്ക എന്ന മഹത് രാഷ്ട്രം കാലൂന്നുമ്പോള്‍, ഇന്ത്യന്‍ മലയാളി സമൂഹം ഉള്‍പ്പെടെ, നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ള തലമുറകളുടെ സേവനങ്ങള്‍ വലിയ ജനാധിപത്യ രാജ്യത്തിന്റെ ഉന്നമനത്തിനു സഹായിച്ചു എന്നത് മധുരിക്കുന്ന ഓര്‍മ്മയാണെന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനായി ജീവന്‍ത്യജിച്ച ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും, അമേരിക്കയില്‍ ആതുര ശാസ്ത്ര സാങ്കേതിക സാമൂഹിക മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്ന മലയാളികളുടെ അതുല്യമായ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. അമേരിക്കന്‍ ദേശീയതയില്‍, അമേരിക്കന്‍ മലയാളികളുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയര്‍ത്തിക്കാണിക്കുക എന്ന ദൗത്യമാണ് അമേരിക്ക 250 സെലിബ്രേഷന്‍സ് കൗണ്‍സില്‍ നിര്‍വഹിക്കുക. അമേരിക്ക 250 വാര്‍ഷികാഘോഷങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തുന്ന,  ജൂലൈ 4, 2026 വരെ, കൗണ്‍സില്‍,  അണ മുറിയാതെ, വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലും, അരങ്ങുകളിലും, അമേരിക്കന്‍ മലയാളികളുടെ അതുല്യമായ സംഭാവനകളെ  ഹൈലൈറ്റ് ചെയ്യും. ഫിനാലെയില്‍ കലാ സന്ധ്യയും അവാര്‍ഡ് നിശയും സംഘടിപ്പിക്കും. മൂന്നു തലമുറകളില്‍ നിന്നുള്ള അമേരിക്കന്‍ മലയാളികളിലെ പ്രഗത്ഭരുടെ പ്രാഭവത്തെ ദീപ്തമാക്കും. 

അമേരിക്ക 250 സെലിബ്രേഷന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ജോര്‍ജ് നടവയലിന്റെ മുഖ്യ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍, ഓര്‍മ്മ ഇന്റ്റര്‍നാഷ്ണല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ഏബ്രഹാം മുഖ്യ അവതാരകയായി. ഓര്‍മ്മ ഇന്റ്റര്‍നാഷ്ണല്‍ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷ പ്രസംഗവും, ട്രസ്റ്റീ ബോഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം ആമുഖ പ്രസംഗവും നടത്തി. ഏഷ്യാനെറ്റ്  വൈസ് പ്രസിഡന്റ്  അനില്‍ അടൂര്‍, പെന്‍സില്‍ വേനിയാ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) പ്രസിഡന്റ് ബിന്ദു ഏബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  സെലിബ്രേഷന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ജോര്‍ജ് നടവയല്‍, അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി,  ടാലന്റ് പ്രൊമോഷന്‍ ഫോറം ചെയര്‍ ജോസ് തോമസ് എന്നിവര്‍ മുഖ്യാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. 

ഏഷ്യന്‍ അമേരിക്കന്‍ ബിസിനസ് അലയന്‍സ് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയാ ഗവേണന്‍സ് കമ്മിറ്റി ചെയര്‍  ജേസണ്‍ പയോണ്‍, കമ്പ്‌ളയന്‍സ് കമ്മറ്റി ചെയര്‍ മാത്യൂ തരകന്‍,  പമ്പാ പ്രസിഡന്റ് ജോണ്‍ പണിക്കര്‍, ഫിലഡല്‍ഫിയാ പ്രെസ്സ് ക്ലബ്ബ് സെക്രട്ടറി സുമോദ് നെല്ലിക്കാലാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയാ പ്രസിഡന്റ് നൈനാന്‍ മത്തായി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം എക്‌സിക്യൂട്ടിവ് വൈസ്‌ചെയര്‍മാന്‍മാരായ ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, പ്രൊമോട്ടര്‍ ലോറന്‍സ് തോമസ്, കലാ സെക്രട്ടറി സ്വപ്നാ സജി, പ്രൊമോട്ടര്‍ സ്റ്റാന്‍ലി ഏബ്രാഹം എന്നീ സാമൂഹ്യ നേതാക്കള്‍ പതാകാ വന്ദനം നിര്‍വഹിച്ചു. കുമാരി നൈനാ ദാസ് അമേരിക്കന്‍ ദേശീയ ഗാനവും, മെര്‍ളിന്‍ മേരി അഗസ്റ്റിന്‍, ഷൈലാ രാജന്‍ എന്നിവര്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.  യുവപ്രതിഭ ജോണ്‍ നിഖിലിന്റെ വയലിന്‍ സോളോ, ഡോ. ആനി എബ്രഹാമിന്റെ ഭാവനിര്‍ഭരമായ മോഹിനിയാട്ടം, കുമാരി ജെനി ജിതിന്‍ സ്റ്റാച്യൂ ഓഫ് ലിബെട്ടി ടാബ്‌ളോ എന്നിവ ചടങ്ങിനു മാറ്റ് കൂട്ടി. ഓര്‍മ ഇന്റര്‍നാഷണല്‍ ട്രഷറാര്‍ റോഷിന്‍ പ്ലാമൂട്ടില്‍ അനുമോദന സന്ദേശം അറിയിച്ചു. ആലീസ് ജോസ് റിസപ്ഷന്‍ ക്രമീകരിച്ചു. പി ആര്‍ ഓ മെര്‍ളിന്‍ മേരി അഗസ്റ്റിന്‍ കൃതജ്ഞതയര്‍പ്പിച്ചു.

സെബിന്‍ സ്റ്റീഫന്‍, അരുണ്‍ കോവാട്ട്, അലക്‌സ് ബാബു, അമേയ എന്നിവര്‍ ചായാഗ്രഹണവും ഡെനി കുരുവിള ശബ്ദക്രമീകരണവും, സോഫി നടവയല്‍  രംഗ സംവിധാനവും നിര്‍വഹിച്ചു. മയൂര റസ്റ്റോറണ്‍റ്റ് ലഘു വിരുന്നൊരുക്കി. കോഴിക്കോട് കളര്‍ പ്ലസ് സുനോജ്, ന്യൂയോര്‍ക്ക് എം ജി എം ഗ്രാഫിക്‌സ് റെജി ടോം എന്നിവര്‍ രംഗ പടമൊരുക്കി. മെഡിക്കല്‍ പ്രൊവൈഡര്‍മാരായ ബ്രിജിറ്റ് പാറപ്പുറത്തും ഷീബാ ലെയോയും നേതൃത്വം നല്‍കുന്ന ട്രിനിറ്റി കെയര്‍ മെഡിക്കല്‍ ക്ല്‌നിക്ക് സ്‌പോണ്‍സറായി.

 

മെര്‍ളിന്‍ മേരി അഗസ്റ്റിന്‍ 

 

 




കൂടുതല്‍വാര്‍ത്തകള്‍.