ലണ്ടന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത അനുസ്മരണ യോഗത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട്, 20 വര്‍ഷത്തോളം ഉമ്മന്‍ ചാണ്ടിയുടെ പ്രസ്സ് സെക്രട്ടറിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പി.ടി. ചാക്കോ എന്നിവര്‍ ഓണ്‍ലൈനായി സന്ദേശം നല്‍കിയത് ഏറെ ശ്രദ്ദേയമായി.
ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അപ്പ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഐഒസി കേരള ചാപ്റ്റര്‍ കോ ഇന്‍ചാര്‍ജും ന്യൂഹാം കൗണ്‍സില്‍ വൈസ് ചെയറുമായ ഇമാം ഹക്ക് മുഖ്യാതിഥിയായി. കാലം മായ്ക്കാത്ത ഓര്‍മകളുമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ എക്കാലവും ജീവിക്കുമെന്ന് അനുസ്മരണ സമ്മേളനത്തില്‍ സുജു കെ ഡാനിയേല്‍ അഭിപ്രായപ്പെട്ടു. മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ എത്തിച്ചേരുന്ന ആളുകള്‍ ആ ജനനേതാവിന്റെ ആഴവും വലുപ്പവും വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത കരുതലും സ്നേഹവും ഇന്നും ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കുന്നെന്നുവെന്നും സമ്മേളനത്തില്‍ അനുസ്മരണ സന്ദേശം നല്‍കിയവര്‍ പറഞ്ഞു.
ഐഒസി യുകെ കേരള ചാപ്റ്റര്‍ യൂറോപ്പ് കോര്‍ഡിനേറ്റര്‍ ഡോ. ജോഷി ജോസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അജിത് വെണ്മണി, ഒഐസിസി യുകെ മുന്‍ പ്രസിഡന്റ് കെ.കെ. മോഹന്‍ദാസ്, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍, മാധ്യമ പ്രവര്‍ത്തകന്‍ ടോമി വട്ടവനാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ ഗിരി മാധവന്‍, ജെയ്‌സണ്‍ ജോര്‍ജ്ജ്, ടോണി ചെറിയാന്‍, ഐഒസി യൂത്ത് വിങ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് എഫ്രേം സാം, മുന്‍ കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍, എബ്രഹാം വാഴൂര്‍, ഐഒസി കേരള ചാപ്റ്റര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അരുണ്‍ പൗലോസ്, പിആര്‍ഒ അജി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ് ബെഞ്ചമിന്‍ നന്ദി പറഞ്ഞു.
ബിജു കുളങ്ങര