ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫുഡ് കാര്‍ണിവല്‍ & ഫണ്‍ ഫെസ്റ്റിവല്‍ ഇത്തവണ വിവിധതരത്തിലുള്ള രുചികളും വിനോദങ്ങളുമായി യുകെയിലാകെ മലയാളികളുടെ മനസ്സില്‍ മനോഹര ഓര്‍മയായി പതിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ വര്‍ഷം ''ഫുഡ് ആന്‍ഡ് ഫണ്‍ കാര്‍ണിവല്‍'' എന്ന പേരില്‍ വിപുലമായി പരിപാടി സംഘടിപ്പിക്കപ്പെട്ടു.
യുകെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ പങ്കാളികള്‍ ഒറ്റ മനസോടെ ഈ ആഘോഷത്തില്‍ പങ്കെടുത്തു. പ്രത്യേകിച്ച് കുട്ടികള്‍ക്കായി ഒരുക്കിയ ബൗണ്‍സി കാസില്‍, ഫണ്‍ ഗെയിമുകള്‍, വടംവലി തുടങ്ങിയ വിനോദ പരിപാടികള്‍ അവര്‍ക്കൊരു ഉത്സവoപോലെ അനുഭവമായി.
GMAയിലെ വളര്‍ന്നു വരുന്ന പ്രതിഭകളുടെ കലാപ്രകടനങ്ങള്‍, ഇന്ത്യന്‍ വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍, ആഭരണങ്ങള്‍, നാടന്‍ പാചക രുചികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ ഈ കാര്‍ണിവലിന് കൂടുതല്‍ വര്‍ണ്ണസാന്ദ്രതയും ആവേശവും നല്‍കുകയായിരുന്നു.
കുടുംബ സുഹൃദo ചേര്‍ന്ന് ഒരുമിച്ചുചേര്‍ന്ന ഈ ഉത്സവ സമൂഹ സംഗമം, സാംസ്‌കാരിക ഐക്യത്തിന്റെ മികച്ച ഉദാഹരണമായി. ഗ്ലോസ്റ്ററിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പങ്കാളിത്തം ഈ ആഘോഷത്തെ ആകര്‍ഷകവും വിജയകരവുമാക്കി.
ഈ കാര്‍ണിവലിനോടനുബന്ധിച്ച് ജിഎംഎയുടെ ഓണം ആഘോഷത്തിനായുള്ള ടിക്കറ്റുകളുടെ ഔപചാരിക വില്‍പ്പനയ്ക്കും തുടക്കമിട്ടു. പരിപാടിയുടെ ഭാഗമായി ആദ്യ ടിക്കറ്റ് കൈമാറിയത് UUKMAയുടെ യൂത്ത് ഇംപ്രൂവ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് ഡയറക്ടറും മുന്‍ UUKMA പ്രസിഡന്റുമായ ഡോ. ബിജു പെരിങ്ങത്തറക്കാണ്.
ജിഎംഎയുടെ ഓണാഘോഷം 'തിരുവോണംപുലരി 2025' സെപ്റ്റംബര്‍ 20-ന് Cleeve School, Cheltenham വച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.