യൂറോപ്പ്: ഐ ഓ സി ജര്‍മ്മനി, യു കെ, അയര്‍ലണ്ട്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 18, ശനിയാഴ്ച) ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. യൂറോപ്പ് സമയം വൈകിട്ട് 6.30PM, യു കെ, അയര്‍ലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യന്‍ സമയം രാത്രി 10.00PM എന്നിങ്ങനെയാണ് സമയക്രമം. ഓണ്‍ലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എം പി, റോജി എം ജോണ്‍ എം എല്‍ എ, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ, വീക്ഷണം എംഡി അഡ്വ. ജെയ്സണ്‍ ജോസഫ്, മനുഷ്യാവകാശ പ്രവര്‍ത്തകനും കെപിസിസി റിസര്‍ച്ച് & പബ്ലിക് പോളിസി വിംഗ് ചെയര്‍മാനുമായ ജെ എസ് അടൂര്‍, ഉമ്മന്‍ ചാണ്ടിയുടെ പുത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. മറിയ ഉമ്മന്‍, മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയ്, കെപിസിസി മാധ്യമ വക്താവ് ഡോ. ജിന്റോ ജോണ്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
ഡോ. സോയ ജോസഫ്,
ഐ ഓ സി ഗ്ലോബല്‍ കോഡിനേറ്റര്‍ അനുരാ മത്തായി, ഐ ഓ സി യൂറോപ്പ് വൈസ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും.
രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക - മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന അനുസ്മരണ പരിപാടിയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവരും ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
ഐ ഓ സി അയര്‍ലണ്ട് പ്രസിഡന്റ് ലിങ്ക്വിന്‍സ്റ്റര്‍ മാത്യു, ഐ ഓ സി സ്വിറ്റ്‌സര്‍ലണ്ട് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഐ ഓ സി സ്വിറ്റ്‌സര്‍ലണ്ട് - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ടോമി തൊണ്ടാംകുളങ്ങര, ഐ ഓ സി യു കെ - കേരള ചാപ്റ്റര്‍ പ്രസിഡന്റുമാരായ സുജു ഡാനിയേല്‍, ഷൈനു ക്ലെയര്‍ മാത്യൂസ്, ഐ ഓ സി പോളണ്ട് പ്രസിഡന്റ് ജിന്‍സ് തോമസ് എന്നിവര്‍ അനുസ്മരണ സന്ദേശം നല്‍കും. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഐ ഓ സി നേതാക്കളും പ്രവര്‍ത്തകരും അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും.
ഐ ഓ സി ജര്‍മനി - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി ജോസഫ് പ്രോഗ്രാം കണ്‍വീനറും ഐ ഓ സി യു കെ - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് പ്രോഗ്രാം കോര്‍ഡിനേറ്ററുമാകുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
Zoom Link:
https://uni-bonn.zoom-x.de/j/61064676500?pwd=Z57iKBF8nE5OQvz7rIs9KNO5xqCz1a.1
Meeting ID: 610 6467 6500
Passcode: INCIOC
തിയതി:
ജൂലൈ 26, ശനിയാഴ്ച
സമയം:
യൂറോപ്പ് സമയം വൈകിട്ട് 6.30PM
യു കെ, അയര്‍ലണ്ട് സമയം വൈകിട്ട് 5.30PM
ഇന്ത്യന്‍ സമയം രാത്രി 10.00 PM
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സണ്ണി ജോസഫ്: +49 1523 6924999
റോമി കുര്യാക്കോസ്: +44 7776646163