CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 2 Seconds Ago
Breaking Now

'അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു, ജയില്‍ കമ്പി തുരുമ്പിക്കാന്‍ ഉപ്പ് വെച്ചു'; ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം

സെല്ലിന്റെ കമ്പികള്‍ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയില്‍ അധികൃതര്‍ക്ക് മനസിലാകാതിരിക്കാന്‍ കമ്പിയില്‍ നൂല്‍ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നല്‍കി

കണ്ണൂര്‍ ജയിലില്‍ നിന്നും ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. മാസങ്ങള്‍ പണിപ്പെട്ടാണ് തന്റെ പദ്ധതി ഗോവിന്ദച്ചാമി ആസൂത്രണം നടത്തിയത്. പൊലീസ് ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജയില്‍ കമ്പി തുരുമ്പിക്കാന്‍ ഉപ്പ് വെച്ചു, ശരീരഭാരം കുറച്ചുവെന്നും അടക്കമുള്ള വിവരങ്ങള്‍ ഗോവിന്ദച്ചാമി പൊലീസിനെ അറിയിച്ചു.

സെല്ലിന്റെ കമ്പികള്‍ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയില്‍ അധികൃതര്‍ക്ക് മനസിലാകാതിരിക്കാന്‍ കമ്പിയില്‍ നൂല്‍ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നല്‍കി. സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയില്‍ മോചിതരായാവരുടെ തുണികള്‍ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈന്‍ ബ്ലോക്കിലെത്തി. തുടര്‍ന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളില്‍ കയറി ഫെന്‍സിങ്ങിന്റെ തൂണില്‍ കുടുക്കിട്ടുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴിയിലുണ്ട്.

ബ്ലെയ്ഡ് ലഭിച്ചത് ജയില്‍ അടുക്കളയിലെ ജോലിക്ക് പോയ അന്തേവാസിയിലൂടെയെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. മാസങ്ങളായി വ്യായാമം ചെയ്തു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയില്‍ കമ്പി കട്ട് ചെയ്യാനുള്ള ആയുധം നേരത്തെ എത്തിച്ചുവെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.