CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 20 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച രാമായണ മാസാചരണം ഭക്തിസന്ദ്രമായി

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച രാമായണ മാസാചരണം ഭക്തിസന്ദ്രമായി.

2025   ജൂലൈ  26  ആം തീയതി ശനിയാഴ്ച  വൈകുന്നേരം 6.00  മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.അന്നേ ദിവസം നടത്തപ്പെട്ട ലണ്ടന്‍ ശ്രീഗുരുവായൂരപ്പ സേവസമതിയുടെ ബാലവേദി അവതരിപ്പിച്ച നാടകം സീത സ്വയവരം ശ്രദ്ധേയമായി തുടര്‍ന്ന് ലണ്ടന്‍ ശ്രീഗുരുവായൂരപ്പ സേവസമിതിയിലെ വനിതകളുടെ രാമായണ പാരായണം, രാമനാമ സംഗീര്‍ത്തനം,  രാമായണത്തെ ആസ്പദമാക്കി കുട്ടികള്‍ക്ക് വേണ്ടി നടയത്തിയ ചിത്ര രചനയുടെ പ്രദര്‍ശനവും സര്‍ട്ടിഫിക്കറ്റ് വിതരണവും തുടര്‍ന്ന് ദീപാരാധന, അന്നദാനം എന്നിവയും നടത്തപ്പെട്ടു.ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ പുണ്യമായ രാമായണമസ സായം സന്ധ്യയില്‍ പങ്കെടുത്തു

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.