CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 56 Seconds Ago
Breaking Now

'എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എന്റെ വാപ്പിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത് ; നാലാം ക്ലാസുകാരിയുടെ അക്ഷരങ്ങളില്‍ നിറഞ്ഞത് അനുഭവിച്ച ക്രൂരത

ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്.

എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ്. എന്റെ വാപ്പിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. ഉമ്മിയും കൂടി...എനിക്ക് സുഖമില്ല സാറേ, വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത്' - ഒരു നാലാം ക്ലാസുകാരി നോട്ടുബുക്കില്‍ കുത്തിക്കുറിച്ച വരികളാണിത്. അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെ വേദനയാണ് ളുടെ അക്ഷരങ്ങളിലുള്ളത്.

നാലാംക്ലാസ് വിദ്യാര്‍ത്ഥിനിക്കേറ്റ പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മര്‍ദനത്തിന്റെ വിവരം ഈ വരികളിലൂടെയാണ് പുറംലോകമറിഞ്ഞത്. ഒടുവില്‍ സ്‌കൂള്‍ അധികൃതരുടെ മൊഴിയില്‍ നൂറനാട് പൊലീസ് കേസെടുത്തു. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെഫിന എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടിയുടെ മുഖത്തുള്‍പ്പെടെ മര്‍ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം തിരക്കിയപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ വിവരങ്ങള്‍ കുട്ടി പറഞ്ഞത്. പിന്നാലെയാണ് നേരിട്ട പ്രയാസങ്ങളെയും മര്‍ദനത്തെപ്പറ്റിയും 'എന്റെ അനുഭവം' എന്ന തലക്കെട്ടില്‍ എഴുതിയ കത്ത് ബുക്കില്‍നിന്ന് ലഭിച്ചത്.

അധ്യാപകര്‍ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും സ്‌കൂളിലേക്കു വരുത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. അധ്യാപകരുടെ മൊഴിയെടുത്ത് പൊലീസ് കേസെടുത്തു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.