തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ബി ടീമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. നീതിപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തണം. പാര്‍ലമെന്റ് സ്തംഭിപ്പിച്ച് 300 ഓളം എംപിമാര്‍ ഇന്ന് മാര്‍ച്ച് നടത്തും. ഇതല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങളുടെ മുന്നില്‍ ഇല്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. നിജസ്ഥിതി പരിശോധിക്കാതെ ഒറ്റ വരി കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.അതിനാണ് മാര്‍ച്ച് നടത്തുന്നത്. ഓരോ മണ്ഡലങ്ങളില്‍ നടന്ന ക്രമക്കേടിനെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പഠിക്കുന്നുണ്ട്. തൃശ്ശൂര്‍ മണ്ഡലത്തില്‍ 40000 വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. തെളിവ് സ്വീകരിക്കുകയാണ് അന്വേഷണ ഏജന്‍സി ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിന്മേല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ എന്താണ് സംഭവിക്കുക എന്നത് ഉദാഹരണം ബംഗ്ലാദേശില്‍ കണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. ഒരു വഴി തടഞ്ഞാല്‍ മറ്റൊരു വഴിയിലൂടെ പോകും. തെളിവുകള്‍ പോലും പരിശോധിക്കാതെയാണ് മിസ്സ് ലീഡിങ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരണം നല്‍കിയത്. സുപ്രീംകോടതി സൂക്ഷ്മമായി വിഷയം പരിശോധിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷയെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.