CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 22 Seconds Ago
Breaking Now

'കായികമന്ത്രിയുടെ സ്പെയിന്‍ യാത്രക്ക് ചെലവായത് 13 ലക്ഷം രൂപ'; ഒരു രൂപ പോലും ചെലവായില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിയുന്നു, മന്ത്രിയുടെ യാത്ര മെസിയെ ക്ഷണിക്കാനെന്ന പേരില്‍

യാത്രയില്‍ ഒരുനഷ്ടവും വന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം

കായികമന്ത്രി വി അബ്ദുറഹിമാന്റെ സ്പെയിന്‍ യാത്രക്ക് ചെലവായത് 13 ലക്ഷം രൂപ. വിവരാവകാശ രേഖക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ മന്ത്രിയുടെ യാത്രയില്‍ ഒരു രൂപ പോലും ചെലവായില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്. 

യാത്രയില്‍ ഒരുനഷ്ടവും വന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മന്ത്രിയുടെ യാത്ര. മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിലായിരുന്നു യാത്ര. മെസിയെ ക്ഷണിക്കാനെന്ന പേരില്‍ 2024 സെപ്തംബറിലാണ് മന്ത്രി യാത്ര ചെയ്തത്. 13 ലക്ഷം രൂപയാണ് യാത്രക്ക് ചെലവായത്. മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്‌പെയിന്‍ സന്ദര്‍ശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രിയുടെ വാദം

 




കൂടുതല്‍വാര്‍ത്തകള്‍.