CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 40 Seconds Ago
Breaking Now

അതുല്യയുടെ മരണത്തില്‍ പിടിയിലായ ഭര്‍ത്താവ് സതീഷിന് ഇടക്കാല ജാമ്യം

ഇന്ന് രാവിലെ ഷാര്‍ജയില്‍നിന്നും തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറിയിരുന്നു.

അതുല്യയുടെ മരണത്തില്‍ പിടിയിലായ ഭര്‍ത്താവ് സതീഷിന് ഇടക്കാല ജാമ്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ജില്ലാ കോടതി സതീഷിന് ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നത്. രണ്ടുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്ററ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്നാണ് കോടതി ഉത്തരവ്.

ഇന്ന് രാവിലെ ഷാര്‍ജയില്‍നിന്നും തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.

അതുല്യ, സതീഷില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വരികയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സതീഷിനെതിരെ അതുല്യയുടെ സഹോദരി നല്‍കിയ പരാതിയില്‍ ഷാര്‍ജയിലും അന്വേഷണം നടക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.