CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 2 Seconds Ago
Breaking Now

ഗ്രേറ്റര്‍ മാന്‍ഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ പരിസമാപ്തി

ഗ്രേറ്റര്‍ മാന്‍ഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC)യുടെ രാമായണ മാസാചരണം കര്‍ക്കിടകം 1ന് തുടങ്ങി 31 ദിവസം നീണ്ട രാമായണ മാസാചരണം   ബ്രൂമുഡ് ഹാളില്‍ വച്ച്  ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തി കുറിച്ചു.

രാമനാമങ്ങള്‍ നിറഞ്ഞ ഈ ദിനങ്ങള്‍ ഭക്തര്‍ക്ക് അനിര്‍വചനീയ അനുഭവമാണ്  നല്കിയത്. ഓരോ ദിവസവും ഓരോ കുടുംബാങ്ങളുടെ വീടുകളില്‍വച്ചായിരുന്നു രാമായണ പാരായണം നടത്തിയിരുന്നത്. 

ഡോ: സുകുമാര്‍ കാനഡ കുട്ടികള്‍ക്കായി ചിട്ടപ്പെടുത്തിയ ഇംഗ്ലീഷ് രാമായണം കുട്ടികള്‍ 30 ദിവസങ്ങളില്‍ പരായണം ചെയ്തതത് ഈ വര്‍ഷത്തെ രാമായണ പാരായണത്തിന്റെ മികവ് ഏറ്റി.  കൂടുതല്‍  കുടുംബ പങ്കാളിത്തം കൊണ്ട് ഈ വര്‍ഷത്തെ രാമായണ മാസാചരണം വളരെയധികം ഭംഗിയായിനടത്തപ്പെട്ടു. രാമായണപാരായണ സമാപനത്തിന് ശേഷം ശ്രീകൃഷ്ണജന്മാഷ്ടമി ഭക്തിപുരസരം ആഘോഷിച്ചു കൃഷ്ണ രാധാ വേഷം ധരിച്ച ബാലികാ ബാലന്‍മാരുടെ ശോഭായാത്ര, ഉറിയടി തുടങ്ങിയ പരിപാടികള്‍ നടത്തപ്പെട്ടു.  ചിങ്ങപുലരിയുടെ പ്രത്യാശയോടെ രാമായണ മാസം പരിസമാപ്തിയായി.

 




കൂടുതല്‍വാര്‍ത്തകള്‍.