CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 48 Minutes 10 Seconds Ago
Breaking Now

നവീകരിച്ച ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ പുനപ്രതിഷ്ഠയും ഇടവക പെരുന്നാളും ഈ മാസം 29 മുതല്‍ 31 വരെ

നവീകരിച്ച ബ്രിസ്‌റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈ മാസം 29 മുതല്‍ 31 വരെ പുന പ്രതിഷ്ഠയും പെരുന്നാളും നടത്തുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ വലിയ രീതിയില്‍ തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

2024 ഏപ്രിലില്‍ കല്ലിലടല്‍ കര്‍മ്മം നിര്‍വ്വഹിച്ച പള്ളി 6.5 ലക്ഷം പൗണ്ട് ചെലവാക്കി നവീകരിച്ചിരിക്കുകയാണ്.കൂടുതല്‍ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധമാണ് നവീകരിച്ചിരിക്കുന്നത്.

പുതിയ ദിസ്‌കുധിശാ, കൊടിമരം, കല്‍ക്കുരിശ്, കല്‍വിളക്ക് എന്നിവയാണ് പുതിയതായി നിര്‍മ്മിച്ചത്.

ചടങ്ങിനോടനുബന്ധിച്ച്‌ നാട്ടില്‍ നിന്ന് കടല്‍ മാര്‍ഗ്ഗം കൊണ്ടുവന്ന കൊടിമരം കല്‍ക്കുരിശ് കല്‍വിളക്ക് തുടങ്ങിയവയുടെ കൂദാശയും പരിശുദ്ധ പിതാക്കന്മാരാല്‍ നിര്‍വഹിക്കപ്പെടുന്നതാണ്.

28 വെള്ളിയാഴ്ച 5.30ന് ഗാനശ്രുശ്രൂഷ, ആറു മണിയ്ക്ക് സന്ധ്യ നമസ്‌കാരം, 6.50ന് പെരുന്നാള്‍ വചനഘോഷണം, മുഖ്യപ്രസംഗം: ഡോ. എം. പി. ജോര്‍ജ് കോര്‍-എപ്പിസ്‌കോപ്പാ (കോട്ടയം സെമിനാരി പ്രൊഫസര്‍, മുന്‍ ശ്രുതി മ്യൂസിക് സ്‌കൂള്‍ ഡയറക്ടര്‍), എട്ടിന് ആശിര്‍വാദം എന്നിവയാണ് നടക്കുക.

30ന് ശനിയാഴ്ച രാവിലെ പത്തു മണിയ്ക്ക് യുവജനങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും പ്രത്യേക വചനവും ഡോ. എം. പി. ജോര്‍ജ് കോര്‍-എപ്പിസ്‌കോപ്പയുടെ ശ്രുശ്രൂഷയും ഉണ്ടായിരിക്കും. വൈകിട്ട് 5.30ന് ഗാനശ്രുശ്രൂഷ, ആറു മണിയ്ക്ക് സന്ധ്യ നമസ്‌കാരം, ഏഴു മണിയ്ക്ക് സഭയുടെ ഇടുക്കി ഭദ്രാസന അധിപന്‍ എച്ച്. ജി സക്കറിയ മാര്‍ സെവേറിയോസ് തിരുമേനിയുടെ പെരുന്നാള്‍ മുഖ്യപ്രസംഗം എന്നിവയുണ്ടാകും. 

31ന് ഞായറാഴ്ച എബ്രഹാം മാര്‍ സ്റ്റെഫാനോസ് തിരുമേനിയുടെ നേതൃത്വത്തില്‍ പുനഃപ്രതിഷ്ഠ ശ്രുശ്രൂഷയും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വാദ്യഘോഷം, ചെണ്ടമേളം, ആത്മീയ റാസ പൊതു യോഗവും, സുവനീര്‍ ടൈറ്റില്‍ നെയിം പ്രകാശനവും സ്നേഹ വിരുന്നും നടക്കും.

വികാരിയായിരുന്ന റവ ഫാ ജോണ്‍ വര്‍ഗീസ് മന്നം ചേരിലിന് യാത്രയയപ്പും നല്‍കും. അതേ ദിവസം റവ ഫാ ഗീവര്‍ഗീസ് ജെ തരകന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.