രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുലിന് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് യുഡിഎഫ് നേതൃത്വം. തൃപ്തികരമായ മറുപടി ഇതുവരെയും രാഹുല്‍ നല്‍കിയിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ രാഹുല്‍ തന്റെ നിരപരാധിത്വം തെളിയിക്കട്ടെ എന്നാണ് എഐസിസി നിലപാട്. ആരോപണങ്ങളില്‍ വ്യക്തത വരാതെ തുടര്‍ നടപടി ഇല്ലെന്നും എഐസിസി വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് രാഹുല്‍ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വമുള്ളത്. പൊതുമധ്യത്തില്‍ രാഹുല്‍ കാര്യങ്ങള്‍ വിശദീകരിക്കട്ടെ എന്നാണ് നേതാക്കള്‍ പറയുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയിലും രാഹുലിന് അംഗത്വമുണ്ടാകില്ല.