CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 4 Minutes 49 Seconds Ago
Breaking Now

പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും: തീരുമാനം ട്രംപിന്റെ തീരുവ യുദ്ധത്തിനിടെ

റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് പുടിന്‍ ഇന്ത്യാ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറില്‍ പുടിന്‍ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നാണ് വിവരം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ കടുത്ത തീരുവ ചുമത്തുകയും ട്രംപ് ഉപരോധ ഭീഷണി മുഴക്കുകയും ചെയ്യുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

മെയ് മാസത്തില്‍ വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനുളള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചതായി റഷ്യ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇരുപക്ഷത്തുനിന്നും എന്നായിരിക്കും സന്ദര്‍ശനം എന്നത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായില്ല. സെപ്റ്റംബര്‍ ഒന്നിന് ചൈനയിലെ ടിയാന്‍ജിനില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ മോദി പുടിനുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് ഡിസംബറിലെ സന്ദര്‍ശനത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2022 ല്‍ റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് പുടിന്‍ ഇന്ത്യാ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്.

ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ തീരുവ 27-ന് പ്രാബല്യത്തില്‍ വന്നിരുന്നു.  റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം  50 ശതമാനമാണ് തീരുവ. തിങ്കളാഴ്ച അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട കരടു വിജ്ഞാപനമിറക്കിയിരുന്നു. ഇതുപ്രകാരം ബുധനാഴ്ച ഇന്ത്യന്‍ സമയം പകല്‍ ഒമ്പത് മണിക്ക് ശേഷം അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമായി.

 




കൂടുതല്‍വാര്‍ത്തകള്‍.