യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവയില്‍ രാജ്യം കടുത്ത വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാരം ശക്തമായി തുടരുമ്പോള്‍ ഇന്ത്യക്കെതിരെ പ്രതികാര മനോഭാവത്തില്‍ പ്രതികരിക്കുന്ന യുഎസിന്റെ നിലപാടിനെ രാജ്യം ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിലൂടെ യുക്രൈന്‍-റഷ്യ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുകയാണെന്ന് യുഎസ് ആരോപിക്കുന്നുണ്ട്. ഇക്കാര്യം ഉയര്‍ത്തിയാണ് യൂറോപ്യന്‍ രാജ്യങ്ങളോട് ഇന്ത്യക്കെതിരെ നികുതി ചുമത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം യുഎസ് അപ്പീല്‍ കോടതി വിലയിരുത്തിയിരുന്നു. താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്നാണ് കോടതി പറഞ്ഞത്. ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനാല് വരെ വിധി പ്രാബല്യത്തിലാകില്ല.