CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 16 Seconds Ago
Breaking Now

വിവാഹാലോചന ചര്‍ച്ച ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ യുവതിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രാമേശ്വറിന് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാല്‍ സ്ത്രീയുടെ കുടുംബം അവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു

വിവാഹാലോചന ചര്‍ച്ച ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ യുവതിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പുനെക്കടുത്തുള്ള പിംപ്രി ചിഞ്ച്‌വാഡിയിലാണ് സംഭവം. വിവാഹകകാര്യം സംസാരിക്കാനാണെന്ന് വ്യാജേന വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞു. 26കാരനായ രാമേശ്വര്‍ ഗെങ്കാട്ട് ആണ് മരിച്ചത്. ജൂലൈ 22നായിരുന്നു സംഭവം. കേസില്‍ സ്ത്രീയുടെ പിതാവ് ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 

രാമേശ്വര്‍ ഗെങ്കാട്ടിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന് സ്ത്രീയുടെ പിതാവ് പ്രശാന്ത് സര്‍സാര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തെന്നും മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സാങ്വിയിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര കോലി പറഞ്ഞു. രാമേശ്വറിന് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാല്‍ സ്ത്രീയുടെ കുടുംബം അവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു. 

രാമേശ്വറിനെതിരെ പോക്സോ കേസുകളും ഉണ്ടായിരുന്നു. എന്നാല്‍ രാമേശ്വറിനെ തന്നെ വിവാ?ഹം ചെയ്യണമെന്ന ആവശ്യത്തില്‍ യുവതി ഉറച്ചുനിന്നതിനാല്‍, വീട്ടുകാര്‍ വിവാഹാലോചന ചര്‍ച്ച ചെയ്യാന്‍ രാമേശ്വറിനെ വിളിച്ചതായി പൊലീസ് പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പമാണ് യുവാവ് കാമുകിയുടെ വീട്ടിലെത്തിയത്. രണ്ട് കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍, സ്ത്രീയുടെ പിതാവും മറ്റുള്ളവരും രാമേശ്വറിനെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഈ അടിയേറ്റ് രാമേശ്വറിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.