CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 40 Minutes 42 Seconds Ago
Breaking Now

40 ലക്ഷത്തിന്റെ ടാഗ് വാച്ച്; 27 ലക്ഷത്തിന്റെ ടൊയോട്ട പ്രയസ് കാര്‍; എല്ലാം തനിക്ക് സമ്മാനം കിട്ടിയതെന്ന് പ്രിയങ്ക ചോപ്ര; ടാക്‌സ് അടച്ചോളാന്‍ ഇന്‍കംടാക്‌സ് ട്രിബ്യൂണല്‍

താരത്തിന്റെ വാദം തള്ളിയ ഇന്‍കംടാക്‌സ് അപ്പെല്ലേറ്റ് ട്രിബ്യൂണല്‍ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടു.

ടാക്‌സ് വെട്ടിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികളും ബിസിനസ്സുകാരും വരെ ഇക്കാര്യത്തില്‍ കൈകോര്‍ക്കും. എന്തായാലും ഹോളിവുഡ് തിളങ്ങുന്ന പ്രിയങ്ക ചോപ്രയ്ക്കാണ് ഇപ്പോള്‍ ആഡംബര വാച്ചും, കാറുമൊക്കെ പാരയായത്. 40 ലക്ഷം രൂപ വിലയുള്ള എല്‍വിഎംഎച്ച്-ടാഗ് വാച്ചും, 27 ലക്ഷത്തിന്റെ ടൊയോട്ട പ്രയസ് കാറും തനിക്ക് സമ്മാനം ലഭിച്ചതാണെന്ന താരത്തിന്റെ വാദം തള്ളിയ ഇന്‍കംടാക്‌സ് അപ്പെല്ലേറ്റ് ട്രിബ്യൂണല്‍ ഇതിനെല്ലാം നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടു.

ടാഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ 40 ലക്ഷത്തിന്റെ വാച്ച് തനിക്ക് സമ്മാനം ലഭിച്ചതാണെന്നാണ് പ്രിയങ്ക വിശദീകരിച്ചത്. ടൊയോട്ടയും ഇതുപോലെ സമ്മാനം നല്‍കിയത്രേ. എന്നാല്‍ ഈ വിശദീകരണം ട്രിബ്യൂണല്‍ തള്ളി. ബിസിനസ്സില്‍ നിന്നോ ജോലിയുടെ ഭാഗമായോ ലഭിക്കുന്ന വസ്തുവകകള്‍ അത് പണമായി മാറ്റാന്‍ കഴിയുന്നതാണെങ്കിലും അല്ലെങ്കിലും ഐടി ആക്ട് പ്രകാരം നികുതി അടയ്ക്കണമെന്ന് ട്രിബ്യൂണല്‍ ഓര്‍മ്മിപ്പിച്ചു.

റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് നല്‍കിയ 17.06 ലക്ഷത്തിന്റെ ആഭരണത്തെക്കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ മൂല്യം ഐടി വകുപ്പ് വീണ്ടും പരിശോധിക്കുകയാണ്. എല്‍വിഎംഎച്ച്-ടാഗ് വാച്ചുകളുടെ പ്രൊമോഷനായി 1.40 കോടി രൂപയും, അധികമായി 40 ലക്ഷത്തിന്റെ വാച്ചും നല്‍കിയെന്നാണ് കണ്ടെത്തിയത്. കമ്പനി സ്‌നേഹം കൊണ്ട് കൊടുത്ത വാച്ചിന് നികുതി അടയ്ക്കാന്‍ കഴിയില്ലെന്നാണ് താരം വാദിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.