CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 19 Seconds Ago
Breaking Now

അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ലൈംഗിക പീഡനം: ബിരിയാണി കച്ചവടക്കാരനായ പ്രതി പൊലീസ് പിടിയില്‍

പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറയുന്നു.

അണ്ണാ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ  ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പ്രതി പിടിയില്‍. സര്‍വകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ എന്ന 37കാരനാണ് പിടിയിലായതെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറയുന്നു.

അണ്ണാ സര്‍വകലാശാല  ക്യാംപസിലെ ലാബിനു സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി കന്യാകുമാരി സ്വദേശിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്കൊപ്പം നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ ഇവരുടെ അടുത്ത് എത്തി, പ്രകോപനമല്ലാതെ ഇരുവരെയും മര്‍ദ്ദിച്ചു. ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമു്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സഗം ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും അക്രമി പിന്‍മാറിയില്ലെന്ന് പരാതിയില്‍ പറയുന്നു.  

പീഡന വിവരം കോളേജില്‍ അറിയിച്ച പെണ്‍കുട്ടി കോട്ടൂര്‍പുരം പൊലീസില്‍ പരാതി നല്‍കുകയിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.