പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. അതേ ആയുധം ഉപയോ?ഗിച്ച് കൈ ഞരമ്പ് മുറിക്കാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഹറില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഉത്തര്‍പ്രദേശിലെ കുല്‍ഹേദിയിലെ ചാര്‍ത്തവാല്‍ ഗ്രാമത്തിലെ താമസക്കാരാണ് ഇരുവരും. എട്ട് വര്‍ഷമായി ഇരുവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവഹം നിശ്ചയിച്ചു. അതില്‍ അസ്വസ്ഥയായിരുന്നു യുവതി. അവസാനമായി നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതായും ശേഷം സ്വന്തം കൈ ഞരമ്പുകള്‍ മുറിക്കാന്‍ ശ്രമിച്ചതായും യുവതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. യുവതിയും യുവാവും അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.