CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 27 Minutes 35 Seconds Ago
Breaking Now

തനിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു, ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

പെണ്‍കുട്ടിയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

തമിഴ്നാട്ടില്‍ അസിസ്റ്റന്റ് ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. ലൈംഗിക ചുവയോടെ പെണ്‍കുട്ടിയോട് സംസാരിച്ച മധുര സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് ജയിലര്‍ ബാലഗുരുസ്വാമിയ്ക്കാണ് നടുറോഡില്‍ മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് പെണ്‍കുട്ടിയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മധുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ ചെറുമകളാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ഇതേ തുടര്‍ന്നാണ് ബാലഗുരുസ്വാമിയ്ക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പെണ്‍കുട്ടിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് വീഡിയോ പങ്കുവയ്ക്കുന്നവരും നിരവധിയാണ്. തടവുകാരനെ കാണാന്‍ വരുന്ന പെണ്‍കുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ക്ഷണിച്ചിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.