CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 3 Minutes 52 Seconds Ago
Breaking Now

വാഹനത്തില്‍ കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാര്‍

സാക്കിര്‍ എന്ന യുവാവും മറ്റൊരു യുവാവുമാണ് അപകടത്തില്‍പ്പെട്ടത്.

ട്രക്കിന്റെ മുന്‍ ചക്രത്തിനിടയിലും, അടിയിലും പെട്ട് രണ്ട് യുവാക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഉത്തര്‍പ്രദേശ് സ്വദേശികളെയും കൊണ്ട് ട്രക്ക് നീങ്ങിയത് മൂന്നൂറ് മീറ്ററോളമാണ്. വീഡിയോ ദൃഷ്യങ്ങള്‍ പുറത്ത് വന്നു.ട്രക്കിന്റെ മുന്‍ ഭാഗത്ത് കുടുങ്ങിയ ഒരു യുവാവ് ജീവന് വേണ്ടി അലറി കരയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാണാം. എന്നാല്‍ ആ സമയത്തും ട്രക്ക് വളരെ വേഗത്തിലാണ് പോയിരുന്നത്. യുവാവിന്റെ തല പുറത്തേക്കും, ശരീരം ടയറിന്റെ ഭാഗത്ത് കുടുങ്ങിയുമാണ് കിടന്നിരുന്നത്.

സാക്കിര്‍ എന്ന യുവാവും മറ്റൊരു യുവാവുമാണ് അപകടത്തില്‍പ്പെട്ടത്. ട്രക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ട്രക്ക് പെട്ടന്ന് വേഗത കൂട്ടിയതാണ് അപകടത്തിന് കാരണമായത്.

ജീവന് വേണ്ടി യുവാവ് കരഞ്ഞ് വിളിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇത് കണ്ട മറ്റൊരു വാഹനമാണ് ട്രക്ക് നിര്‍ത്തിച്ചത്. വണ്ടി നിര്‍ത്തിയ ഉടനെ തന്നെ ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിക്കുകയും, മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. പരിക്കുകളോടെ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.