CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 42 Seconds Ago
Breaking Now

ക്ഷേത്രഭണ്ഡാരത്തില്‍ അബദ്ധത്തില്‍ ഐഫോണ്‍ വീണെന്ന് ഭക്തന്‍; അതിനി ദൈവത്തിന്റേതെന്ന് ക്ഷേത്ര ഭാരവാഹികള്‍

തിരുപോരൂരിലെ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

ക്ഷേത്രഭണ്ഡാരത്തില്‍ അബദ്ധത്തില്‍ വീണ ഐഫോണ്‍ തിരിച്ചുനല്‍കാന്‍ വിസമ്മതിച്ച് ക്ഷേത്ര ഭാരവാഹികള്‍. തിരുപോരൂരിലെ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വിനായകപുരം സ്വദേശി ദിനേശിന്റെ ഫോണാണ് അബദ്ധത്തില്‍ ക്ഷേത്രഭണ്ഡാരത്തില്‍ വീണത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് നോട്ടുകള്‍ എടുക്കുന്നതിനിടെ ഐഫോണ്‍ ഭണ്ഡാരപ്പെട്ടിയില്‍ വീഴുകയായിരുന്നുവെന്നാണ് ദിനേശ് പറയുന്നത്. തുടര്‍ന്ന് ദിനേശ് ക്ഷേത്ര ഭാരവാഹികളെ സമീപിക്കുകയും ഫോണ്‍ തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭണ്ഡാരത്തില്‍ വഴിപാട് വെച്ചാല്‍ അതുപിന്നെ ദൈവത്തിന്റേതാണ് എന്ന മറുപടിയാണ് ഭാരവാഹികള്‍ നല്‍കിയത്.

ആചാരമനുസരിച്ച് രണ്ട് മാസത്തിലൊരിക്കല്‍ മാത്രമേ ഭണ്ഡാരം തുറക്കുകയുള്ളൂവെന്നും ദിനേശിന് മറുപടി നല്‍കി. തുടര്‍ന്ന് ദിനേശ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് അധികൃതര്‍ക്ക് പരാതി നല്‍കി. ഇവരുടെ ഇടപെടലില്‍ ഭണ്ഡാരപ്പെട്ടി തുറക്കാന്‍ നിര്‍ദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികള്‍ ഭണ്ഡാരം തുറന്നു. എന്നാല്‍ ഫോണ്‍ നല്‍കില്ലെന്നും സിമ്മും ഫോണിലെ അത്യാവശ്യ ഡാറ്റയും എടുക്കാമെന്നുമാണ് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞത്. ദിനേശ് ഫോണ്‍ ഭണ്ഡാരപ്പെട്ടിയില്‍ ഇട്ടതാകാമെന്നും പിന്നീട് മനസ്സ് മാറിയതാണെന്നും ഇവര്‍ പറയുന്നു.

ഇരുമ്പ് കമ്പിനെറ്റ് കൊണ്ട് നന്നായി കവര്‍ ചെയ്ത ഭണ്ഡാരപ്പെട്ടയിലേക്ക് ഫോണ്‍ അബദ്ധത്തില്‍ വീഴാനുള്ള സാധ്യത കുറവാണെന്നും ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസര്‍ പ്രതികരിച്ചു. ഭണ്ഡാരപ്പെട്ടി തുറക്കുന്നതും അതില്‍ നിന്ന് ഫോണ്‍ കിട്ടുന്നതും എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. നിരവധി പ്രതികരണങ്ങളാണ് പോസിറ്റിന് പിന്നാലെ പുറത്തുവരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.