CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 23 Minutes 28 Seconds Ago
Breaking Now

ഒരു മാസം നീണ്ട ഡിജിറ്റല്‍ അറസ്റ്റ് ; ബംഗളൂരു ടെക്കിക്ക് നഷ്ടമായത് 12 കോടിയോളം രൂപ

പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ബെംഗളുരു സിറ്റി കമ്മീഷണര്‍ ബി ദയാനന്ദ അറിയിച്ചു.

ഒരു മാസം നീണ്ട ഡിജിറ്റല്‍ അറസ്റ്റില്‍  ബെംഗളുരു ടെക്കിക്ക് നഷ്ടമായത് 12 കോടിയോളം രൂപ. ബെംഗളുരു സ്വദേശിയായ കെ എസ് വിജയകുമാറിനാണ് സൈബര്‍ തട്ടിപ്പിലൂടെ വന്‍തുക നഷ്ടമായത്. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 12 വരെ ഡിജിറ്റല്‍ അറസ്റ്റിലെന്ന് പറഞ്ഞ് ടെക്കിയെ സൈബര്‍ കുറ്റവാളികള്‍ ഭീഷണിപ്പെടുത്തി. പല തവണകളായി സൈബര്‍ കുറ്റവാളികള്‍ ഇയാളില്‍ നിന്ന് തട്ടിയത് 11.8 കോടി രൂപയെന്നാണ് പരാതി. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ബെംഗളുരു സിറ്റി കമ്മീഷണര്‍ ബി ദയാനന്ദ അറിയിച്ചു. 

ട്രായില്‍ നിന്ന് വിളിക്കുന്നെന്ന് പരിചയപ്പെടുത്തിയാണ് സൈബര്‍ കുറ്റവാളികള്‍ ഇയാളെ വിളിച്ചത്. കള്ളപ്പണം വെളുപ്പിക്കാന്‍ തുടങ്ങിയ അക്കൗണ്ടിന് ഇയാളുടെ ആധാര്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു ഫോണ്‍കോള്‍. നരേഷ് ഗോയലിന്റെ പേരില്‍ ആറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന് കേസുണ്ടെന്നും പറഞ്ഞു.

സ്‌കൈപ്പില്‍ ഒരു മാസത്തോളം വിജയകുമാറിനെ ഡിജിറ്റല്‍ അറസ്റ്റിലെന്ന് പറഞ്ഞ് നിര്‍ത്തി. സുപ്രീംകോടതിയില്‍ കേസ് ഹിയറിംഗ് നടക്കുമെന്നും കുടുംബത്തെ വിവരമറിയിച്ചാല്‍ അവരും അപകടത്തിലാകുമെന്നും ഭീഷണിപ്പെടുത്തി. പല അക്കൗണ്ടുകളിലേക്കായി വിജയകുമാറില്‍ നിന്ന് തട്ടിപ്പ് സംഘം വാങ്ങിയെടുത്തത് 11,83,55,648 രൂപ. 

 




കൂടുതല്‍വാര്‍ത്തകള്‍.