ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം തോന്നിയതോടെ വിവാഹം നടത്തിക്കൊടുത്ത് യുവാവ്. ബിഹാറിലെ സഹര്‍സയിലാണ് സംഭവം നടന്നത്.പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടെ യുവതിക്ക് മറ്റൊരാളോട് പ്രണയം തോന്നി. ഇത് മനസിലാക്കിയ യുവാവ് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. 12 കൊല്ലം ഇരുവരും ഒരുമിച്ച് ജീവിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ഈ ബന്ധം നിലനില്‍ക്കെ യുവതി മറ്റൊരാളുമായി പ്രണയത്തിലായി. യുവതി പ്രണയിച്ച യുവാവ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ബന്ധം പിരിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരായി. ഇതിന് ശേഷമാണ് യുവാവ് മുന്‍ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുനല്‍കിയത്. വിവാഹച്ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭാവിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ താന്‍ ഇടപെടില്ലെന്നും ദമ്പതികള്‍ തന്നെ നേരിടേണ്ടിവരുമെന്നും യുവാവ് പറഞ്ഞു.