മകന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ വലിച്ചിഴച്ച് ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ തള്ളാനുള്ള നീക്കം ഒറ്റയ്ക്കായതിനാല്‍ വിജയിച്ചില്ലെന്ന് അമ്മ ജയമോള്‍ പറഞ്ഞു. കൊല നടത്തിയതും മൃതദേഹം കത്തിച്ചതും പുരയിടത്തില്‍ കൊണ്ടുപോയി ഇട്ടതും ഒറ്റയ്ക്കാണെന്നും അവര്‍ പോലീസിനോട് ആവര്‍ത്തിച്ചു. മാനസിക രോഗമുണ്ടോയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സംഘം പരിശോധന നടത്തിയത്. പരിശോധനാ ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകാനിരിക്കുകയാണ്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.
റിമാന്‍ഡിലായിരുന്ന ജയമോളെ ബുധനാഴ്ച പരവൂര്‍ ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി വ്യാഴാഴ്ച വൈകീട്ട് വരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.
മൊഴിയിങ്ങനെ ; മുത്തച്ഛന്റെ വീട്ടില്‍ പോയി വന്ന മകന്‍ ജിത്തുവുമായി അടുക്കളയില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഷാള്‍ കഴുത്തില്‍ മുറിക്കു മകനെ കൊന്ന ശേഷം പിറകിലെ മതിലിനോട് ചേര്‍ന്ന് തൊണ്ടും ചിരട്ടയും മണ്ണെണ്ണയും കൂട്ടി കത്തിച്ചു. മൃതശരീരം പൂര്‍ണ്ണമായും കത്താത്തതിനാല്‍ തീ വെള്ളമൊഴിച്ച് കെടുത്തി. പകുതി കത്തികരിഞ്ഞ ശരീരം അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളി. സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം. വീട്ടില്‍ നിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ടാങ്ക് തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാല്‍ മൃതദേഹം ഇവിടെ ഉപേക്ഷിച്ച് മടങ്ങി. രാത്രി ഭര്‍ത്താവ് വന്നപ്പോള്‍ മകനെ കാണാനില്ലെന്ന് പറഞ്ഞു. പുലര്‍ച്ചെ ആറു മണിയ്ക്ക് മകന്റെ മൃതദേഹം കിടന്നിടത്ത് പോയി പരിശോധിച്ചു. പാതിവെന്ത ശരീരത്തില്‍ ഉള്ള ശരീര ഭാഗങ്ങള്‍ തീയിട്ടു കത്തിച്ചുവെന്നും ജയമോള്‍ പറഞ്ഞു.