CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 11 Minutes 29 Seconds Ago
Breaking Now

2018ന് ശേഷം ആദ്യമായി 75 ശതമാനത്തോളം നിറഞ്ഞ് ഡാമുകള്‍; സംസ്ഥാനത്തെ 11 ഡാമുകളില്‍ റെഡ് അലര്‍ട്ട്

പരമാവധി സംഭരണശേഷിയിലെത്തിയ 11 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ ഒന്‍പത് ഡാമുകള്‍ തുറന്നു.

2018ലെ പ്രളയത്തിന് ശേഷം ആദ്യമായി 75 ശതമാനത്തോളം നിറഞ്ഞ് സംസ്ഥാനത്തെ ഡാമുകള്‍. രണ്ടുമാസം കൊണ്ടാണ് ഇത്രയേറെ വെള്ളം ഡാമുകളില്‍ സംഭരിക്കപ്പെടുന്നത്. വൈദ്യുതോത്പാദനം പൂര്‍ണതോതിലായിട്ടും ജലനിരപ്പുയരുകയാണ്. പരമാവധി സംഭരണശേഷിയിലെത്തിയ 11 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ ഒന്‍പത് ഡാമുകള്‍ തുറന്നു.

ഇടുക്കി ഡാമില്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷട്ടര്‍ വരെ ജലനിരപ്പെത്തി. ആറടികൂടി സംഭരണം സാധ്യമാണ്. ഓറഞ്ച് അലര്‍ട്ടുള്ള കക്കി ഡാം മഴ ശക്തമായാല്‍ തുറക്കേണ്ടിവരും. കക്കയം, ബാണാസുരസാഗര്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, പൊന്‍മുടി, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളത്. തമിഴ്നാടിന്റെ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍ ഡാമുകള്‍ നിറഞ്ഞതോടെ കേരളത്തിലേക്കാണ് വെള്ളമൊഴുക്കുന്നത്.

വലിയ ഡാമുകളായ ഇടുക്കി, ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, മലമ്പുഴ, ചിമ്മിനി, കുറ്റ്യാടി, നെയ്യാര്‍, പീച്ചി എന്നിവയിലെല്ലാം 70 ശതമാനത്തോളമോ അതിനുമുകളിലോ ആണ് നിലവില്‍ വെള്ളം. വൈദ്യുതിബോര്‍ഡിന് കീഴിലുള്ള ഡാമുകളില്‍ ജലനിരപ്പു താഴ്ത്താനായി ജൂണ്‍ ആദ്യംമുതല്‍ വൈദ്യുതി ഉത്പാദനം പരമാവധിയിലാണ്. ദിവസേന 38-40 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ജലനിരപ്പ് കുറയുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.