CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 53 Seconds Ago
Breaking Now

പല തവണയായി 31,000 രൂപ കൈമാറി, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു,വേടനെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ; മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി.

വിവാഹ വാഗ്ദാനം നല്‍കി റാപ്പര്‍ വേടന്‍ പീഡിപ്പിച്ചെന്ന ചെയ്തുവെന്ന യുവതിയുടെ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കൂടാതെ വേടന്‍ സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. 2021 മുതല്‍ 2023 വരെ പല തവണയായി മുപ്പതിനായിരത്തിലേറെ രൂപ നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. വേടനെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെയാണെന്ന് യുവതി പറയുന്നു.

എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ രാത്രിയാണ് കേസെടുത്തത്. നിരവധി പേര്‍ വേടനെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്നും യുവതി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.