CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 58 Seconds Ago
Breaking Now

എം സ്വരാജ് എംഎല്‍എയ്‌ക്കൊപ്പമുള്ള ഷാനിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടക്കമിട്ടത് തിങ്ക് ഓവര്‍ കേരള

ഷാനി പ്രഭാകരനെയും എം. സ്വരാജ് എംഎല്‍എയും അധിക്ഷേപിക്കാനായി നടത്തിയ ശ്രമങ്ങള്‍ക്ക് പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും സഹിതമാണ് ഷാനി പരാതി നല്‍കിയിരിക്കുന്നത്

എം.സ്വരാജ് എംഎല്‍എയോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും അപവാദപ്രചാരണം നടത്തുന്നതിനെതിരെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍ പരാതി നല്‍കിയതോടെ സംഘപരിവാര്‍ അനുഭാവമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ നിയമകുരുക്കില്‍ അകപ്പെട്ടു. ഷാനി പ്രഭാകരനെയും എം. സ്വരാജ് എംഎല്‍എയും അധിക്ഷേപിക്കാനായി നടത്തിയ ശ്രമങ്ങള്‍ക്ക് പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും സഹിതമാണ് ഷാനി പരാതി നല്‍കിയിരിക്കുന്നത്. തിങ്ക് ഓവര്‍ കേരള എന്ന ഫേയ്‌സ്ബുക്ക് പേജിലാണ് ഇരുവരെയും അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതു മറ്റു പല ഫെയ്‌സ്ബുക്ക് പേജുകളിലും പ്രത്യക്ഷപ്പെടുകയായിരുന്നു.ട്രോള്‍ ഗ്രൂപ്പായ ഔട്ടസ്‌പോക്കണ്‍ ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി മോശം പ്രചരണം നടത്തിയിരുന്നു. 

ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കാണ് ഷാനി ഇന്നലെ പരാതി നല്‍കിയത്. ഫോട്ടോ പ്രചരിപ്പിച്ച് ലെംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണെന്നും. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും അടക്കമാണ് പരാതി ഡിജിപിക്ക് നല്‍കിയിരിക്കുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.