CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 45 Seconds Ago
Breaking Now

ബിനോയ് കോടിയേരിയ്‌ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗണേഷ് കുമാര്‍

വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ മദ്ധ്യസ്ഥനായി ഗണേഷിനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ പണം തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ മദ്ധ്യസ്ഥനായി പ്രവര്‍ത്തിച്ചത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് റിപ്പോര്‍ട്ട്. വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ മദ്ധ്യസ്ഥനായി ഗണേഷിനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി ഇന്ന് കൊട്ടാരക്കരയിലെ ഹോട്ടലില്‍ വച്ച് ഗണേഷും കേസിലെ പരാതിക്കാരനായ രാകുല്‍ കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി. ഗണേഷിന് രാകുലിന്റെ ഭാര്യാ പിതാവ് രാജേന്ദ്രന്‍ പിള്ളയുമായുള്ള അടുപ്പമാണ് ചര്‍ച്ചയിലേക്ക് നയിച്ചത്. പത്തുമിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പു കിട്ടിയതായിട്ടാണ് വിവരം.

എന്നാല്‍ ഇങ്ങനെ ഒരു യോഗം നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നുമാണ് ഗണേഷിന്റെ വാദം.




കൂടുതല്‍വാര്‍ത്തകള്‍.