CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 36 Seconds Ago
Breaking Now

കാഡലിന്റെ നില അതീവ ഗുരുതരം ; മരുന്നുകളോട് പ്രതികരിക്കുന്നില്ല ; വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തല്‍

മാതാപിതാക്കളേയും സഹോദരിയേയും ഉറ്റബന്ധുവിനേയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി ചുട്ടെരിച്ച കേസില്‍ വിചാരണ കാത്തു കഴിയുന്ന പ്രതിയാണ് കേഡല്‍.

നന്ദന്‍കോട് കൂട്ടകൊലക്കേസ് പ്രതി കാഡല്‍ ജിന്‍സന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു. അപസ്മാരത്തെ തുടര്‍ന്ന് ശ്വാസ കോശത്തില്‍ ഭക്ഷണം കുടുങ്ങിയ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ കാഡലിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. കാഡലിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു .മരുന്നുകളോട് പ്രതികരിക്കുന്നില്ല. ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മാതാപിതാക്കളേയും സഹോദരിയേയും ഉറ്റബന്ധുവിനേയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി ചുട്ടെരിച്ച കേസില്‍ വിചാരണ കാത്തു കഴിയുന്ന പ്രതിയാണ് കേഡല്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്ക് താമസിപ്പിച്ചിരുന്ന ഇയാളെ വ്യാഴാഴ്ച പുലര്‍ച്ചെ വായില്‍ നിന്ന് നുരയും പതയും വന്ന് അവശതയില്‍ കണ്ടെത്തിയത്. അപസ്മാര ബാധയെ തുടര്‍ന്ന് ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണ് അപകട കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകങ്ങളാണ് കാഡല്‍ നടത്തിയത്.ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമാണ് കൊലയെന്ന് ആദ്യം മൊഴി നല്‍കിയ കാഡല്‍ പിന്നീട് കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന് മൊഴി മാറ്റി. മാനസിക പ്രശ്‌നത്തിന് മരുന്നു കഴിയ്ക്കുകയാണ്.

ഡോ ജീന്‍പത്മ, ഭര്‍ത്താവ് റിട്ട പ്രൊഫ രാജ തങ്കം, മകള്‍ കരോലിന്‍, ജീന്റെ ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിത്. മൂന്നുപേരുടെ മൃതദേഹം കത്തികരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.മൃതദേഹം കത്തിച്ച് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ക്രൂര കൊലപാതകമാണ് നടന്നത്. എന്നാല്‍ മാനസിക പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.