CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 30 Minutes 10 Seconds Ago
12:29:43 pm
16
Aug 2025
Saturday
Breaking Now

വരന്റെ സ്വഭാവഗുണം കൊണ്ട് വിവാഹത്തില്‍ നിന്നും പിന്‍മാറി; മുന്‍ വധുവിന്റെ വീട്ടിലെത്തി കത്തിക്കുത്ത് നടത്തി രോഷം തീര്‍ത്ത് യുവാവ്; നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു

തന്നെയല്ലാതെ മറ്റാരെയും കെട്ടാന്‍ അനുവദിക്കില്ലെന്നായിരുന്നു ലക്കിയുടെ ഭീഷണി

വിവാഹം നിശ്ചയിച്ച ശേഷം പങ്കാളിയാകാന്‍ പോകുന്ന വ്യക്തിയുടെ സ്വഭാവഗുണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ എന്ത് ചെയ്യും? ബുദ്ധിയുള്ളവര്‍ ആ ബന്ധം അങ്ങ് വേണ്ടെന്ന് വെയ്ക്കും. അല്ലാത്തവര്‍ വിധിയെന്ന് കരുതി ജീവിതകാലം മുഴുവന്‍ ചുമക്കാനുള്ള അബദ്ധം കാണിക്കും. പക്ഷെ 21-കാരിയായ സാകിറയും കുടുംബവും അല്‍പ്പം ബുദ്ധി കാണിച്ചു. വരന്റെ സ്വഭാവമഹിമ തിരിച്ചറിഞ്ഞ അവര്‍ വിവാഹം ഉപേക്ഷിച്ചു. എന്നാല്‍ മുന്‍ വധുവിന്റെ ജീവനെടുക്കാന്‍ ശ്രമിച്ച് കൊണ്ടാണ് ലക്കി ഇതിനോട് പ്രതികരിച്ചത്.

ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് മുന്‍ വധുവിനെ അക്രമി പല തവണ കുത്തി പരുക്കേല്‍പ്പിച്ചത്. കൈകളിലും, പുറത്തും കുത്തേറ്റെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ലക്കിയെ പിടികൂടി നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷമാണ് പോലീസിന് കൈമാറിയത്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.

കുട്ടികളെ ട്യൂഷന്‍ പഠിപ്പിച്ചാണ് യുവതി ജീവിതം നയിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് യാതൊരു പണിയുമില്ലാത്ത ലക്കിയുമായി സാകിനയുടെ വിവാഹം നിശ്ചയിച്ചത്. ഈ വര്‍ഷം വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മദ്യപിച്ച് ലക്കുകെട്ട് വഴക്കുണ്ടാക്കി സ്ഥിരം തലവേദന സൃഷ്ടിക്കുകയാണ് ലക്കിയുടെ ഹോബി. പറഞ്ഞ് നന്നാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സാകിന വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഇതോടെ യുവതിയെ ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങി.

തന്നെയല്ലാതെ മറ്റാരെയും കെട്ടാന്‍ അനുവദിക്കില്ലെന്നായിരുന്നു ലക്കിയുടെ ഭീഷണി. ഫോണില്‍ വിളിച്ചും ഭീഷണി തുടര്‍ന്നു. ശനിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കടന്ന ശേഷമായിരുന്നു കത്തിക്കുത്ത്. അടുക്കള വാതില്‍ തല്ലിപ്പൊളിച്ചാണ് മാതാപിതാക്കള്‍ യുവതിയെ അക്രമത്തില്‍ നിന്നും രക്ഷിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.