CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 15 Seconds Ago
Breaking Now

40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നടിയും ഇന്‍ഫ്‌ളുവന്‍സറുമായ സന്ദീപ വിര്‍ക്ക് ഇഡിയുടെ പിടിയില്‍

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.

കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം ഇുന്‍ഫ്ളുവന്‍സറും നടിയുമായ സന്ദീപ വിര്‍ക്ക് ഇഡിയുടെ പിടിയില്‍. ഇന്‍സ്റ്റഗ്രാമില്‍ 1.2 മില്ല്യണ്‍ ഫോളോവേഴ്സ് ഉള്ള സന്ദീപ വിര്‍ക്കിനെ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇഡി അറസ്റ്റ് ചെയ്തതത്. ഇവരുടെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 406 വിശ്വാസ വഞ്ചന, സെക്ഷന്‍ 420 വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സന്ദീപ വിര്‍ക്കിനെതിരെ മൊഹാലി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി കേസെടുത്തതും അറസ്റ്റ് ചെയ്തതും. വ്യാജ വാഗ്ദാനം നല്‍കി തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ച് ആളുകളില്‍നിന്ന് പണം തട്ടി എന്നായിരുന്നു ഇവര്‍ക്കെതിരായ പരാതി. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സന്ദീപയുടെ ഉടമസ്ഥതയിലുള്ള ഹൈബൂകെയര്‍ എന്ന വെബ്സൈറ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിലെത്തുന്നത്.

അംഗീകൃത സൗന്ദര്യ വര്‍ധക വസ്തുക്കളെന്ന പേരില്‍ സാധനങ്ങള്‍ വില്‍ക്കുന്ന വെബ്സൈറ്റിന്റെ ഉടമകൂടിയാണ് താനെന്ന് വിര്‍ക്കതന്നെയാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനത്തിലും ഗുരുതര തിരിമറി നടന്നതായി ഇഡി ചൂണ്ടിക്കാട്ടി. വെബ്സൈറ്റില്‍ ഇവര്‍ വില്പനയ്ക്കായി നല്‍കിയ വസ്തുക്കള്‍ നിലവിലില്ലെന്നും ഉപഭോക്താക്കളെ കുറിച്ച് വിവരങ്ങളില്ലെന്നും ഇഡി കണ്ടെത്തി. കമ്പനിയുടെ വിവരങ്ങള്‍ സുതാര്യമല്ല. കമ്പനിയുടേതെന്ന് പറയുന്ന വാട്സ് ആപ്പ് നമ്പര്‍ പ്രവര്‍ത്തന രഹിതമാണ്. പേമെന്റ് സംവിധാനം തകരാറിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനായി ഇവര്‍ ബിസിനസിനെ ഉപയോഗിച്ചെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.