CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 13 Seconds Ago
Breaking Now

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായി ചാറ്റിംഗ്, സ്‌നാപ് ചാറ്റില്‍ നഗ്‌ന ചിത്രങ്ങള്‍ അയച്ചു; 24 കാരിയായ അധ്യാപിക അറസ്റ്റില്‍

കുട്ടിയുടെ രക്ഷിതാക്കളാണ് അധ്യാപിക തങ്ങളുടെ മകന് നഗ്‌ന ചിത്രങ്ങള്‍ അയച്ചതായി കണ്ടെത്തിയത്

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത അധ്യാപികയെ അറസ്റ്റ് ചെയ്ത് പൊലീസ്. യുഎസിലെ വില്‍മിംഗ്ടണിലുള്ള സെന്റ് മേരി മഗ്ദലന്‍ സ്‌കൂളിലെ മുന്‍ അധ്യാപികയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് അധ്യാപികയായ 24 കാരി അലനിസ് പിനിയോണ്‍ ആണ് തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിക്ക് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ സ്‌നാപ് ചാറ്റില്‍ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തത്.

കുട്ടിയുടെ രക്ഷിതാക്കളാണ് അധ്യാപിക തങ്ങളുടെ മകന് നഗ്‌ന ചിത്രങ്ങള്‍ അയച്ചതായി കണ്ടെത്തിയത് തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവിരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ന്യൂ കാസില്‍ കൗണ്ടി പൊലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ അലനിസും വിദ്യാര്‍ത്ഥിയും സ്‌നാപ് ചാറ്റില്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നതായും ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ച് കൊടുത്തിരുന്നതായും പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് പൊലീസ് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ ബെയ്‌ലര്‍ വിമന്‍സ് കറക്ഷണല്‍ സ്ഥാപനത്തിലേക്ക് മാറ്റി. സ്‌കൂളിലെ താത്കാലിക അധ്യാപികയായിരുന്നു  അലനിസ് പിനിയോണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് കൌണ്‍സിലിംഗ് നല്‍കുമെന്നും മറ്റുകുട്ടികളുമായി അധ്യാപിക ഇത്തരത്തില്‍ ലൈംഗിക താല്‍പ്പര്യത്തോടെ പെരുമാറിയിരുന്നോ എന്നത് പരിശോധിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.