സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി നടി റിമ കല്ലിങ്കല്‍. അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഇ മെയില്‍ മുഖാന്തരമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയില്‍ പറയുന്നു.