CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 26 Minutes 14 Seconds Ago
Breaking Now

ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മ നാളെ ; സമ്മേളനത്തിന് പോകാനൊരുങ്ങി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം അംഗങ്ങള്‍ വാര്‍ഷിക സമ്മേളനം ബിര്‍മിംഗ്ഹാമില്‍ , മാര്‍ റാഫേല്‍ തട്ടില്‍ ഉത്ഘാടനം ചെയ്യും.

ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം ' THAIBOOSA ' നാളെ ബിര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും , ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വനിതകള്‍  ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും . സീറോ മലബാര്‍ സഭയുടെ  തലവനും പിതാവുമായ  മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനത്തിന്റെ  ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിക്കുകയും , രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോടും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും ഉള്ള വൈദികരോടുമൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും  ചെയ്യും  . രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും .മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച് ബിഷപ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനായുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ്   ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജോസ് അഞ്ചാനിക്കല്‍ , വിമന്‍സ് ഫോറം ഡയറക്ടര്‍ റെവ. ഡോ സി. ജീന്‍ മാത്യു എസ് എച്ച് . വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്സണ്‍, സെക്രെട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.