CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 1 Seconds Ago
Breaking Now

എന്‍എംസിഎയുടെ ഓണാഘോഷ പരിപാടിയായ 'മധുരമീ ഓണം' സെപ്തംബര്‍ 21ന്

എന്‍എംസിഎയുടെ ഓണാഘോഷ പരിപാടിയായ 'മധുരമീ ഓണത്തിനായി ഇനി അധിക ദിവസം കാത്തിരിക്കേണ്ടതില്ല. ഒരു ഉത്സവം തന്നെയാണ് ഇത്തവണ എന്‍എംസിഎ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓണസദ്യയും, മാവേലിയും, പുലികളിയും, ചെണ്ടമേളവും, പാട്ടും, നൃത്തവും, ലൈവ് ബാന്‍ഡും, തട്ടുകടയും തുടങ്ങി കേരളനാടിന്റെ വൈവിധ്യങ്ങള്‍ ഇങ്ങ് നോട്ടിംഗ്ഹാമില്‍ എത്തിക്കുകയാണ് എന്‍എംസിഎ. 

മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ പരിപാടിയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകള്‍ ഇത്തവണയും എന്‍എംസിഎയുടെ വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് മുന്‍കൂറായി ലഭ്യമാവുന്നതാണ്. വെബ്‌സൈറ്റ് ലിങ്ക് താഴെ ചേര്‍ക്കുന്നു.

https://nmca.uk/events/മധുരമീ-ഓണം/

NMCA മെംബേര്‍സ് ആയിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വെവ്വേറെ ടിക്കറ്റ് നിരക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മെംബേര്‍സ് അല്ലാത്തവര്‍ക്ക് വെബ്സൈറ്റില്‍ നിന്ന് തന്നെ മെമ്പര്‍ഷിപ് എടുത്തു മെമ്പര്‍മാര്‍ക്കുള്ള റേറ്റില്‍ ടിക്കറ്റ് കരസ്ഥമാക്കാനുള്ള അവസരവും NMCA ഒരുക്കിയിട്ടുണ്ട്.

നോട്ടിങ്ഹാമിലെ പ്രശസ്തമായ കൊട്ടാരം റെസ്റ്റോറന്റ് ആണ് നമുക്ക് ഓണസദ്യ ഒരുക്കുന്നത്. നമ്മുടെ ഓണപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി സെപ്റ്റംബര്‍ 21 മുതല്‍ നവംബര്‍ 30 വരെ അവരുടെ റെസ്റ്റോറന്റില്‍ 20% ഡിസ്‌കൗണ്ടും അവര്‍ NMCA കുടുംബത്തിനായി നല്‍കിയിട്ടുണ്ട്.

18 വയസ്സ് കഴിഞ്ഞവര്‍ക്ക് £20,

രണ്ടു മുതിര്‍ന്നവരും 5 വയസ്സിനു മുകളില്‍ ഉള്ള ഒരു കുട്ടിയും ഉള്ള ഫാമിലിക്ക് £50,

രണ്ടു മുതിര്‍ന്നവരും 5 വയസ്സിനു മുകളില്‍ ഉള്ള രണ്ടു കുട്ടികളുമുള്ള ഫാമിലിക്ക് £65

രണ്ടു മുതിര്‍ന്നവരും 5 വയസ്സിനു മുകളില്‍ ഉള്ള മൂന്നു കുട്ടികളുമുള്ള ഫാമിലിക്ക് £75

മൂന്നിന് മുകളില്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കു ഓരോരുത്തര്‍ക്കും £10 വച്ചും

നാട്ടില്‍നിന്നു കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുവാന്‍ വന്ന മാതാപിതാക്കള്‍ക്ക് ഒരാള്‍ക്ക് £10

എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മെമ്പര്‍മാരല്ലാത്തവര്‍ക്കുള്ള പ്രേത്യേക ടിക്കറ്റ് നിരക്കുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

നമ്മുടെ കൂട്ടായ്മയുടെ മധുരമീ ഓണം പരിപാടിയുടെ വിജയത്തിനായി നിങ്ങളെല്ലാവരും എത്രയുംനമ്മുടെ കൂട്ടായ്മയുടെ മധുരമീ ഓണം പരിപാടിയുടെ വിജയത്തിനായി നിങ്ങളെല്ലാവരും എത്രയും പെട്ടെന്ന് ടിക്കറ്റുകള്‍ മുന്‍കൂറായി എടുത്തു സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

 

 




കൂടുതല്‍വാര്‍ത്തകള്‍.