സെപ്റ്റംബര്‍ 21 ന് നടത്തപ്പെടുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഓണത്തിന് 'ദേ മാവേലി 2024' മാറ്റ് കൂട്ടി കൊണ്ട് ലിമ അവതരിപ്പിക്കുന്നു യുകെയില്‍ ഇത് വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത, കേരളത്തില്‍ പോലും നശിച്ചു പോയി കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലാരൂപമായ വില്ലടിച്ചാന്‍ പാട്ട്.
തെക്കന്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാന്‍പാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന് നാട്ടില്‍ പേരുകളുണ്ട്.
സേവനത്തിന്റെ മഹത്തായ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ കേരളത്തില്‍ പോലും അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന കഥകളി, ചാക്യര്‍കൂത്ത്, ചവിട്ട് നാടകം എന്നിവയെല്ലാം മുന്‍ കാലങ്ങളില്‍ യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീമാന്‍ ജോയി അഗസ്തിയുടെ നേതൃതത്തില്‍ ലിവര്‍പൂളില്‍ അവതരിപ്പിച്ച് യുകെ മലയാളികളുടെ മുക്തകണ്ഡമായ പ്രശംസകള്‍ ഏറ്റുവാങ്ങിയിട്ടുള്ളതാണ്.
100ന് മുകളില്‍ കലാകാരന്‍മാരും, കലാകാരികളും ഇക്കൊല്ലത്തെ ലിമ ഓണത്തിന് വിവിധ കലാപരിപാടികളില്‍ പങ്കെടുക്കുന്നു.
ലിവര്‍പൂളിലെ കാര്‍ഡിനന്‍ ഹീനന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍(L12 9HZ) വച്ചാണ് ഇക്കൊല്ലാതെ ലിമയുടെ ഓണം.