ഓണം ഒത്തൊരുമയുടെ ആഘോഷമെന്ന് തെളിയിച്ച് യുബിഎംഎ. അസോസിയേഷന്‍ അംഗങ്ങള്‍ ഒരുമിച്ച് സദ്യ വിഭവങ്ങള്‍ ഉണ്ടാക്കിയത് തന്നെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. ഒത്തൊരുമയോടെ രുചിയേറിയ സദ്യയാണ് ഒരുക്കിയിരുന്നത്. ഉത്രാടനാളില്‍ ഹെന്‍ലീസിലെ ന്യൂമാന്‍ ഹാളില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഓണസദ്യയോടെയാണ് ഓണാഘോഷം ആരംഭിച്ചത്.
പിന്നീട് മനോഹരമായ തിരുവാതിര കളി അരങ്ങേറി. മുതിര്‍ന്നവരും കുട്ടികളുമെന്ന വേര്‍തിരിവില്ലാതെ അമ്മമാരും കുട്ടികളും ചേര്‍ന്ന് തിരുവാതിരക്കളിയെ മനോഹരമാക്കി. തലമുറകളുടെ ആഘോഷമാക്കി
ഒട്ടേറെ മനോഹരമായ ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. പുതിയതായി സൗത്ത്മീഡില്‍ എത്തിച്ചേര്‍ന്ന് നഴ്‌സുമാരും വേദിയില്‍ മനോഹരമായ നൃത്തമാണ് കാഴ്ചവച്ചത്.
മാവേലിയായി വന്ന ഡാനി ജോര്‍ജ്ജിനൊപ്പം യുബിഎംഎ പ്രസിഡന്റ് ബിജു പപ്പാരില്‍, സെക്രട്ടറി ജെയ് ചെറിയാന്‍ തുടങ്ങി കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഓണാഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.
തുടര്‍ന്ന് ബ്രിസ്‌ക പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓണാഘോഷം ഗംഭീരമാക്കിയ അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
മനോഹരമായ ഓണപ്പൂക്കളം ഒരുക്കിയിരുന്നു.
ജിസിഎസ് ഇ, എ ലെവല്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വടംവലിയും കായിക പരിപാടികളും ഇപ്രാവശ്യം ഒഴിവാക്കേണ്ടിവന്നു. എങ്കിലും കലാപരിപാടികളിലൂടെ ഓണം പൊടിപൊടിച്ചു. അംഗങ്ങളുടെ ഒത്തൊരുമ തന്നെയാണ് മികച്ച ഓണാഘോഷത്തിന് വഴിവച്ചത്.
മികച്ച സദ്യയും ആഘോഷ പരിപാടികളുമായി മറക്കാനാകാത്ത ഓണാഘോഷമാണ് കടന്നുപോയത്.
ഒരുതലമുറ പുതിയ തലമുറയുമായി ചേര്‍ന്ന് നടത്തിയ ഓണാഘോഷം... പഴയ തലമുറയില്‍ നിന്ന് പുതു തലമുറ പകര്‍ന്നെടുക്കുന്ന ഒത്തൊരുമയുടെ സന്തോഷവും എങ്ങും കാണാമായിരുന്നു.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഓണാഘോഷത്തിന്റെ മുഖ്യ സ്‌പോണ്‍സറായിരുന്നു.