CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 58 Seconds Ago
Breaking Now

ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി

ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ഗംഭീരമായി. ഇംഗ്ലണ്ടിലെ സോമര്‍സെറ്റ് കൗണ്ടിയില്‍ ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.. 

ഓണാഘോഷ പരിപാടികള്‍ രാവിലെ 9 മണി മുതല്‍ കുട്ടികളുടെ കായിക മത്സരങ്ങളോടു കൂടി ട്രള്‍ വില്ലേജ് ഹാളില്‍ വച്ച് ആരംഭിച്ചു.. അതിനെ തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.. ടോണ്ടന്‍ ബീറ്റ്‌സിന്റെ അതിഗംഭീരമായ ചെണ്ടമേളത്തോട് കൂടി മാവേലിത്തമ്പുരാനെ സ്റ്റേജിലേക്ക് വരവേല്‍ക്കുകയും തുടര്‍ന്ന് കലാപരിപാടികള്‍ ഔദ്യോഗികമായി ആരംഭിച്ചു TMA പ്രസിഡന്റ് ശ്രീ ജതീഷ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം ബഹുമാനപ്പെട്ട യൂക്മ പ്രസിഡന്റ് ഡോക്ടര്‍ ബിജു പെരിങ്ങത്തറ ഉദ്ഘാടനം നിര്‍വഹിച്ചു.. TMA സെക്രട്ടറി വിനു വിശ്വനാഥന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും യൂക്മ സൗത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി ശ്രീ സുനില്‍ ജോര്‍ജ് ഓണ സന്ദേശം നല്‍കുകയും ചെയ്തു.. പ്രസ്തുത ചടങ്ങില്‍ ഈ വര്‍ഷം GCSE / A level പാസായ കുട്ടികളെ അനുമോദിക്കുകയും, ഒപ്പം വയനാട് ദുരിതബാധിതര്‍ക്കായി ഫണ്ട് ശേഖരണാര്‍ത്ഥം ടോണ്‍ഡനില്‍ നിന്ന് ബോണ്‍മൗത്ത് വരെ സൈക്കിള്‍ റാലി സംഘടിപ്പിച്ച ടോണ്ടന്‍ മലയാളികളായ സോവിന്‍ സ്റ്റീഫന്‍, ജോയ്‌സ് ഫിലിപ്പ്, ജോബി എന്നിവരെ ഉപഹാരം നല്‍കി ആദരിക്കുകയും ഉണ്ടായി..

ഒപ്പം കലാകായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനദാനവും നടന്നു.. TMA മെമ്പേഴ്‌സിന്റെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ഓണാഘോഷത്തിന് മിഴിവേകി.. TMA- യുടെ ഓണാഘോഷ പരിപാടികള്‍ക്കു ജിജി ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്), വിനു വിശ്വനാഥന്‍ നായര്‍ (സെക്രട്ടറി), ബിജു ഇളംതുരുത്തില്‍ (ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍ (ട്രെഷറര്‍), എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാര്‍ ആയ ജയേഷ് നെല്ലൂര്‍, അജി തോമസ് മംഗലി, റോജി ജോസഫ്, ഡെന്നിസ് വീ ജോസ്, ദീപക് കുമാര്‍, സജിന്‍ ജോര്‍ജ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി..

 




കൂടുതല്‍വാര്‍ത്തകള്‍.