സാഹിത്യത്തെ സ്‌നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്‌നേഹസര്‍ഗ്ഗസംഗമമാണ് ഉത്രാട ദിനത്തില്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ അരങ്ങേറിയത്.
കോട്ടയം പ്രസ് ക്ലബ്ബില്‍ ഉത്രാട ദിനത്തില്‍ നടന്ന ലിമ വേള്‍ഡ് ലൈബ്രറി ഓണംസര്‍ഗ്ഗസംഗമം അതിന്റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു.
ഡോ. പോള്‍ മണലില്‍ ലിമ വേള്‍ഡ് ലൈബ്രറി ഓണംസര്‍ഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേള്‍ഡ് ലൈബ്രറി ഓണ്‍ലൈന്‍ ചീഫ് എഡിറ്ററുമായ കാരൂര്‍ സോമനെ ചടങ്ങില്‍ ആദരിച്ചു. ലണ്ടന്‍ മലയാളി കൗണ്‍സില്‍ പുരസ്‌കാരം മേരി അലക്‌സിനു സമ്മാനിച്ചു, കാരൂര്‍ സോമന്റെ കാര്‍പാത്യന്‍ പര്‍വ്വതനിരകള്‍ , മേരി അലക്‌സിന്റെ അവളുടെ നാട് , ജുവനൈല്‍ ഹോം സൂപ്രണ്ട് പി കെ അലക്‌സാണ്ടറുടെ എന്റെ ജുവനൈല്‍ ഹോം ഓര്‍മ്മകള്‍ , ഗോപന്‍ അമ്പാട്ടിന്റെ ദി ഫ്രഞ്ച് ഹോണ്‍ & ഫിഡില്‍സ് എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഗോപന്‍ അമ്പാട്ട് എഴുതി, ഉദയ് റാം സംഗീതം നല്‍കി, വിവേക് ഭൂഷണ്‍ ആലപിച്ച 'പുലരിത്തളികയില്‍ പൊന്‍വെയില്‍ കൊണ്ടുവരും.... ' എന്ന ഗാനത്തിന്റെ പ്രകാശന കര്‍മ്മം കാരൂര്‍ സോമന്‍ ഡോക്ടര്‍ അലക്‌സാണ്ടര്‍ രാജുവിന് കൈമാറി നിര്‍വ്വഹിച്ചു
ലണ്ടന്‍ മലയാളി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജഗദീഷ് കരിമുളയ്ക്കല്‍ , കവിത സംഗീത്, റെജി പാറയില്‍ എന്നിവര്‍ കവിതാപാരായണവും പ്രശസ്ത പുലാങ്കുഴല്‍ കലാകാരനായ സരുണിന്റെ പുല്ലാങ്കുഴല്‍ ആലാപനവും ഉണ്ടായിരുന്നു
പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള , തേക്കിന്‍കാട് ജോസഫ്, ജോണ്‍സന്‍ ഇരിങ്ങോള്‍ എന്നിവര്‍ ആശംസകളും, ഫോട്ടോവൈഡ് മാസികയുടെ പത്രാധിപര്‍ കെ പി ജോയ് ഓണ സന്ദേശം നല്‍കി. ലിമ വേള്‍ഡ് ലൈബ്രറി ഓണം സര്‍ഗസംഗമം കോര്‍ഡിനേറ്റര്‍ മിനി സുരേഷ് നന്ദി പ്രകാശിപ്പിച്ചു.