യുപിയിലെ അമേഠിയില്‍ അധ്യാപകനേയും കുടുംബത്തേയും ഒരു സംഘം വീട്ടില്‍കയറി വച്ചുകൊന്നു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഭവാനി നഗര്‍ സ്വദേശി സുനില്‍കുമാര്‍ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസ്സുള്ള പെണ്‍മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കുടുംബം ഭയത്തിലാണ് കഴിയുന്നതെന്ന് പൂനം നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നല്‍കി.
ഒരാളെ ഭയമുണ്ടെന്ന് രണ്ടു മാസം മുമ്പ് പൂനം പൊലീസ് പരാതി നല്‍കിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്നെ കൊല്ലുമെന്ന് പലതവണ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയില്‍ പൂനം ചൂണ്ടിക്കാട്ടി. കൊലപാതകം മോഷണ ശ്രമത്തിനിടെ സംഭവിച്ചതെല്ലാം ആസൂത്രിതമാണെന്നും പൊലീസ് സൂചിപ്പിച്ചു.
ഓഗസ്തില്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആഗസ്ത് 18ന് കുഞ്ഞിനു മരുന്നു വാങ്ങാനായി ഭര്‍ത്താവിനൊപ്പം റായ്ബറേലിയിലെ ആശുപത്രിയില്‍ പോയപ്പോള്‍ ചന്ദര്‍ വര്‍മ പൂനത്തിനോട് മോശമായി പെരുമാറിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.